November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാത്തിരിപ്പിന് വിരാമം; ഓള്‍ ഇലക്ട്രിക് എസ്‌യുവി ജാഗ്വാര്‍ ഐ പേസ് എത്തി

എസ്, എസ്ഇ, എച്ച്എസ്ഇ വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 1.06 കോടി രൂപ, 1.08 കോടി രൂപ, 1.12 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില

പൂര്‍ണ വൈദ്യുത (ഓള്‍ ഇലക്ട്രിക്) വാഹനമായ ജാഗ്വാര്‍ ഐ പേസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ്, എസ്ഇ, എച്ച്എസ്ഇ എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 1.06 കോടി രൂപ, 1.08 കോടി രൂപ, 1.12 കോടി രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. നിലവില്‍ ഇന്ത്യയിലെ ഏക എതിരാളി മെഴ്‌സേഡസ് ബെന്‍സ് ഇക്യുസി ഇലക്ട്രിക് എസ്‌യുവിയാണ്. ഔഡി ഇ ട്രോണ്‍ ഈ വര്‍ഷം ഇന്ത്യയിലെത്തും.

19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, മുഴുവന്‍ നീളത്തിലായി ഫിക്‌സ്ഡ് ഗ്ലാസ് റൂഫ്, ‘പിവി പ്രോ’ ലഭിച്ച ഇരട്ട ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി, ‘ഇന്‍ കണ്‍ട്രോള്‍’ കണക്റ്റഡ് കാര്‍ ടെക് തുടങ്ങിയവ ജാഗ്വാര്‍ ഐ പേസ് ഇലക്ട്രിക് വാഹനത്തില്‍ സ്റ്റാന്‍ഡേഡായി നല്‍കി.

അഡാപ്റ്റീവ് ‘മാട്രിക്‌സ്’ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഹാന്‍ഡ്‌സ് ഫ്രീ ബൂട്ട് റിലീസ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, ‘വിന്‍ഡ്‌സര്‍’ തുകല്‍ സ്‌പോര്‍ട്ട് സീറ്റുകള്‍, 16 സ്പീക്കറുകള്‍ സഹിതം 825 വാട്ട് ‘മെറിഡിയന്‍’ സൗണ്ട് സിസ്റ്റം തുടങ്ങിയവ എച്ച്എസ്ഇ എന്ന ടോപ് സ്‌പെക് വേരിയന്റിലെ അധിക ഫീച്ചറുകളാണ്.

ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ സഞ്ചരിക്കാം

അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പിഎം2.5 ഫില്‍ട്രേഷന്‍ സഹിതം അയോണൈസിംഗ് എയര്‍ പ്യുരിഫൈര്‍, ഡിജിറ്റല്‍ റിയര്‍ വ്യൂ മിറര്‍ തുടങ്ങിയവ ഓപ്ഷണല്‍ എക്‌സ്ട്രാകളായി ലഭിക്കും.

രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ജാഗ്വാര്‍ ഐ പേസ് ഉപയോഗിക്കുന്നത്. ആകെ 400 എച്ച്പി കരുത്തും 696 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 2.2 ടണ്‍ ഭാരം വരുന്ന ഇലക്ട്രിക് സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് 4.8 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത.

90 കിലോവാട്ട് ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഡബ്ല്യുഎല്‍ടിപി സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് 470 കിലോമീറ്റര്‍ സഞ്ചരിക്കാം. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയ റേഞ്ച് എത്രയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 11 കിലോവാട്ട് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 12.9 മണിക്കൂര്‍ വേണ്ടിവരും. എന്നാല്‍ 50 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് ഒാരോ മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 270 കിലോമീറ്റര്‍ വീതം വരെ സഞ്ചരിക്കാം.

ഉപയോക്താക്കള്‍ക്ക് ഹോം, ഓഫീസ് ചാര്‍ജിംഗ് ഓപ്ഷനുകള്‍ ലഭ്യമാക്കുന്നതിന് ടാറ്റ പവറുമായി ജാഗ്വാര്‍ പങ്കാളിത്തം സ്ഥാപിച്ചിരുന്നു. രാജ്യത്തെ 23 നഗരങ്ങളിലായി ഇരുനൂറിലധികം ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ടാറ്റ പവര്‍ സജ്ജീകരിച്ചിട്ടുള്ളത്. പത്തൊമ്പത് നഗരങ്ങളിലെ 22 ജാഗ്വാര്‍ ഡീലര്‍ഷിപ്പുകളില്‍ 35 ഡിസി ഫാസ്റ്റ് ചാര്‍ജറുകളും ഒരുക്കി. ചുവരില്‍ സ്ഥാപിക്കാന്‍ കഴിയുന്ന 7.4 കിലോവാട്ട് എസി ചാര്‍ജര്‍ വാഹനത്തിന്റെ കൂടെ ലഭിക്കും.

Maintained By : Studio3