December 31, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡെസ്‌ക് ജോലിക്കാര്‍ക്കായി ജാബ്ര ഇവോള്‍വ്2 30

1 min read

എവിടെയിരുന്നും കോള്‍ ചെയ്യുന്നതിനും ഓണ്‍ലൈന്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും സാധിക്കും

ന്യൂഡെല്‍ഹി: ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെയറബിള്‍ ബ്രാന്‍ഡായ ജാബ്ര ഇന്ത്യന്‍ വിപണിയില്‍ പുതിയ ഹെഡ്‌സെറ്റ് അവതരിപ്പിച്ചു. ജാബ്ര ഇവോള്‍വ്2 30 ഹെഡ്‌സെറ്റിന് 10,922 രൂപ മുതലാണ് വില. ഡെസ്‌ക്കുകളില്‍ ജോലി ചെയ്യുന്നവരെ മനസ്സില്‍ കണ്ടുകൊണ്ടാണ് പുതിയ ഹെഡ്‌സെറ്റ് നിര്‍മിച്ചതെന്ന് കമ്പനി അറിയിച്ചു. ജോലി ചെയ്യുന്നതിനിടെ ദിവസം മുഴുവനും ഏകാഗ്രതയും ഉല്‍പ്പാദനക്ഷമതയും ലഭിക്കുമെന്ന് ജാബ്ര അവകാശപ്പെട്ടു.

ഇത്തരമൊരു ഉല്‍പ്പന്നം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജാബ്ര ദക്ഷിണേഷ്യ യൂണിറ്റ് മാനേജിംഗ് ഡയറക്റ്റര്‍ പീറ്റര്‍ ജയശീലന്‍ പറഞ്ഞു. താങ്ങാവുന്ന വിലയില്‍ വില്‍ക്കാന്‍ കഴിയുംവിധമാണ് ജാബ്ര ഇവോള്‍വ്2 30 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓഫീസിലും മറ്റിടങ്ങളിലും ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയ്ക്ക് തടസ്സം നില്‍ക്കുന്ന എല്ലാത്തിനെയും പ്രതിരോധിക്കാന്‍ പുതിയ ഹെഡ്‌സെറ്റിന് കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു.

  നിഫ്റ്റി 50 സൂചിക 2025 കലണ്ടര്‍ വര്‍ഷത്തില്‍ 9.8% നേട്ടം രേഖപ്പെടുത്തി

2 മൈക്രോഫോണ്‍ കോള്‍ ടെക്‌നോളജി, 28 എംഎം സ്പീക്കറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ജാബ്ര ഇവോള്‍വ്2 30. നിങ്ങളുടെ ശബ്ദം വ്യക്തമായി പിടിച്ചെടുക്കാന്‍ 2 മൈക്രോഫോണ്‍ കോള്‍ സാങ്കേതികവിദ്യയ്ക്കു കഴിയും. അതുകൊണ്ടുതന്നെ എവിടെയിരുന്നും കോള്‍ ചെയ്യുന്നതിനും ഓണ്‍ലൈന്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും സാധിക്കും. ‘ഓപ്പണ്‍ ഓഫീസ്’ ആവശ്യങ്ങള്‍ക്കും ഉപകരിക്കുന്നതാണ് ജാബ്ര ഇവോള്‍വ്2 30.

‘മൈക്രോസോഫ്റ്റ് ടീംസ്’ സാക്ഷ്യപ്പെടുത്തിയ വേരിയന്റിലും ജാബ്ര ഇവോള്‍വ്2 30 ലഭിക്കും. ഈ വേരിയന്റില്‍ പ്രത്യേക മൈക്രോസോഫ്റ്റ് ടീംസ് ബട്ടണ്‍ ഉണ്ടായിരിക്കും. വര്‍ച്ച്വല്‍ മീറ്റിംഗുകളില്‍ ഈ ബട്ടണില്‍ അമര്‍ത്തുക വഴി പങ്കെടുക്കാനും തിരികെ പോരാനും കഴിയും. എളുപ്പത്തില്‍ മ്യൂട്ട്, അണ്‍മ്യൂട്ട് ചെയ്യാന്‍ സഹായിക്കുന്നതാണ് ബൂം ആം. മെച്ചപ്പെട്ട നോയ്‌സ് ഐസൊലേറ്റിംഗ് ഡിസൈന്‍, റീഇന്‍ഫോഴ്‌സ്ഡ് സ്റ്റീല്‍ ഹെഡ്ബാന്‍ഡ്, സ്ലൈഡര്‍ എന്നിവ സവിശേഷതകളാണ്.

  ടെക്നോപാര്‍ക്ക് 'ക്വാഡ്' പദ്ധതിയിൽ സഹ-ഡെവലപ്പര്‍ ആകാം
Maintained By : Studio3