November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐടി നിയമനങ്ങളില്‍ ശക്തമായ വീണ്ടെടുപ്പ്; ഫെബ്രുവരിയില്‍ 33 % വളര്‍ച്ച

1 min read

ആറ് മെട്രോകളും പ്രധാന ടയര്‍ -2 നഗരങ്ങളും ഫെബ്രുവരിയില്‍ മുന്‍മാസത്തെ അപേക്ഷിച്ച് നിയമനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു

ന്യൂഡെല്‍ഹി: ഐടി-സോഫ്റ്റ്വെയര്‍ / സോഫ്റ്റ്വെയര്‍ സേവന വ്യവസായത്തിലെ നിയമനങ്ങളില്‍ ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത് റെക്കോഡ് വളര്‍ച്ച. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 33 ശതമാനം വളര്‍ച്ച നിയമനങ്ങളില്‍ രേഖപ്പെടുത്തി. വിവിധ മേഖലകളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ കൂടുതലായി സ്വീകരിക്കപ്പെടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നിയമനങ്ങളില്‍ ശക്തമായ വീണ്ടെടുപ്പ് പ്രകടമാകുന്നതെന്ന് നൗക്രി ജോബ്സ്പീക്കിന്‍റെ ഏറ്റവും പുതിയ പതിപ്പ് വ്യക്തമാക്കുന്നു.

മൊത്തത്തിലുള്ള നിയമനങ്ങളുടെ സൂചിക ഫെബ്രുവരിയില്‍ 22 ശതമാനം വര്‍ധന പ്രകടമാക്കി 2,356ല്‍ എത്തി. ജനുവരിയില്‍ ഇത് 1,925 ആയിരുന്നു. മുന്‍വര്‍ഷം ഫെബ്രുവരിയുമായുള്ള താരതമ്യത്തില്‍ മൊത്തത്തിലുള്ള നിയമനം 2 ശതമാനത്തിന്‍റെ നേരിയ ഇടിവാണ് പ്രകടമാക്കിയിട്ടുള്ളത്.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

കൊറോണയ്ക്ക് ശേഷം രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ ഫലമായി, ഭൂരിഭാഗം വ്യവസായങ്ങളും ലോക്ക്ഡൗണിനുശേഷം ആദ്യമായി റിക്രൂട്ട്മെന്‍റ് പ്രവര്‍ത്തനങ്ങളില്‍ മികച്ച മുന്നേറ്റം നടത്തി. ടെലികോം മേഖല 24 ശതമാനം വളര്‍ച്ച മുന്‍മാസത്തെ അപേക്ഷിച്ച് നിയമനങ്ങളില്‍ പ്രകടമാക്കി. മറ്റ് പ്രധാന മേഖലകളായ മെഡിക്കല്‍ / ഹെല്‍ത്ത് കെയര്‍ (+ 28%), വിദ്യാഭ്യാസം / അദ്ധ്യാപനം (+ 25%), എഫ്എംസിജി (+ 20%), ബിഎഫ്എസ്ഐ (+ 17%) എന്നിവയും മുന്‍മാസങ്ങളെ അപേക്ഷിച്ച് നിയമനങ്ങളില്‍ വളര്‍ച്ച കാണിക്കുന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ 1 ശതമാനം മാത്രം വളര്‍ച്ചയാണ് ഉണ്ടായത്.
ആറ് മെട്രോകളും പ്രധാന ടയര്‍ -2 നഗരങ്ങളും ഫെബ്രുവരിയില്‍ മുന്‍മാസത്തെ അപേക്ഷിച്ച് നിയമനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മെട്രോകളില്‍ നിയമനങ്ങളിലെ വളര്‍ച്ചയില്‍ ബാംഗ്ലൂര്‍ (+ 31%), ഹൈദരാബാദ് (+ 28%), പൂനെ (+ 24%) എന്നിവയാണ് മുന്നില്‍. ടയര്‍ -2 നഗരങ്ങളായ അഹമ്മദാബാദ് (+ 31%), വഡോദര (+ 20%) എന്നിവയും മികച്ച നിയമന വളര്‍ച്ച പ്രകടമാക്കി.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

സ്കൂളുകളും കോളേജുകളും / സര്‍വ്വകലാശാലകളും വീണ്ടും പൂര്‍ണമായി ആരംഭിക്കുന്നതിന്‍റെ ഫലമായി അദ്ധ്യാപനം / വിദ്യാഭ്യാസം മേഖലയില്‍ 49 ശതമാനം വളര്‍ച്ച നിയമനങ്ങളില്‍ ഉണ്ടായി. എച്ച്ആര്‍ / റിക്രൂട്ട്മെന്‍റ് (+ 28%), ട്രാവല്‍ / ടിക്കറ്റിംഗ് (+ 27%) മേഖലകളും മികച്ച നിയമന വളര്‍ച്ച പ്രകടമാക്കി. പ്രവൃത്തി പരിചയമുള്ളവര്‍ക്കായുള്ള നിയമനങ്ങളില്‍ ശരാശരി 23 ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തി.

മുന്‍ വര്‍ഷം ഫെബ്രുവരിയുമായുള്ള താരതമ്യത്തില്‍ 2021 ഫെബ്രുവരിയിലെ നിയമനങ്ങള്‍ മിക്ക മേഖലകളിലും കുറവാണ്. എങ്കിലും, പ്രധാന വ്യവസായങ്ങളായ ഐടി-സോഫ്റ്റ്വെയര്‍ (+ 12%), റിയല്‍ എസ്റ്റേറ്റ് (+ 6%), മെഡിക്കല്‍ / ഹെല്‍ത്ത് കെയര്‍ (+ 3%) എന്നിവ വാര്‍ഷികാടിസ്ഥാനത്തിലും നിയമനങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തി.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3