Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഞ്ച് വർഷത്തിനിടെ 19 രാജ്യങ്ങളുടെ 177 ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചു

1 min read

ന്യൂ ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19 രാജ്യങ്ങളുടെ 177 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ അതിന്റെ വാണിജ്യ വിഭാഗങ്ങളിലൂടെ വിജയകരമായി വിക്ഷേപിച്ചതായി കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

2018 ജനുവരി മുതൽ 2022 നവംബർ വരെ വാണിജ്യ കരാറിന് കീഴിൽ 177 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ടെന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഏകദേശം 94 ദശലക്ഷം യുഎസ് ഡോളറും 46 മില്യൺ യൂറോയുമാണ് വിദേശ വിനിമയത്തിലൂടെ (ഫോറെക്സ്) ലഭിച്ചത്.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

ബഹിരാകാശ പരിഷ്‌കരണ വിഷയത്തിൽ, 2020 ജൂണിൽ ഈ മേഖലയിൽ ദൂരവ്യാപകമായ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തിന്റെ പങ്ക് വർദ്ധിപ്പിക്കുന്നതിന് മേഖലയിലെ സർക്കാരിതര സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും ബഹിരാകാശ പ്രവർത്തനങ്ങളിൽ വാണിജ്യാധിഷ്ഠിത സമീപനം കൊണ്ടുവരാനുമുള്ള ഉദ്ദേശത്തോടെയാണിത്.

തുടക്കം മുതൽ അവസാനംവരെയുള്ള ബഹിരാകാശ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സർക്കാരിതര സ്ഥാപനങ്ങൾക്ക് കൈത്താങ്ങിനായി ഒരു ഏകജാലക ഏജൻസിയായി IN-SPACe സൃഷ്ടിച്ചത്, സ്റ്റാർട്ട്-അപ്പ് സമൂഹത്തിൽ ശ്രദ്ധേയമായ താൽപ്പര്യത്തിന് കാരണമായതായും അദ്ദേഹം പറഞ്ഞു. IN-SPACe ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഇതുവരെ 111 ബഹിരാകാശ-സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
Maintained By : Studio3