ഇസ്രയേലില്‍ അമ്പത് ശതമാനം ജനങ്ങള്‍ക്കും കോവിഡ്-19 വാക്‌സിന്‍ ലഭിച്ചു
1 min read
രാജ്യത്തെ 35 ശതമാനം ആളുകളും വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചു
ജെറുസലേം: രാജ്യത്തെ അമ്പത് ശതമാനം ജനങ്ങളും കോവിഡ്-19 വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചതായി ഇസ്രയേല്‍ ആരോഗ്യ മന്ത്രി യുലി ഏദല്‍സ്റ്റീന്‍. 93 ലക്ഷമാണ് ഇസ്രയേലിലെ ജനസംഖ്യ.
ഡിസംബര്‍ 19ന് ആരംഭിച്ച വാക്്‌സിനേഷന്‍ യജ്ഞത്തില്‍ ഇസ്രയേല്‍ ജനസംഖ്യയുടെ ഭാഗമായി കരുതുന്ന പടിഞ്ഞാറന്‍ ജെറുസലേമിലെ പലസ്തീന്‍ ജനതയും ഉള്‍പ്പെട്ടിട്ടിണ്ട്. അതേസമയം വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലുമുള്ള പാലസ്തീനുകാര്‍ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായിരുന്നില്ല. ഇസ്രയേല്‍ ജനസംഖ്യയുടെ 35 ശതമാനം ആളുകള്‍ക്കും ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും ലഭ്യമാക്കിയതായി ഏദല്‍സ്റ്റീന്‍ പറഞ്ഞു.