ഹെക്സവെയര്‍ ടെക്നോളജീസ് ഐപിഒ
1 min read
കൊച്ചി: നിര്‍മ്മിത ബുദ്ധി അധിഷ്ഠിതമായി ആഗോള തലത്തില്‍ സാങ്കേതികവിദ്യ, ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹെക്സവെയര്‍ ടെക്നോളജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പ്രമോട്ടറായ സിഎ മാഗ്നം ഹോള്‍ഡിംഗ്സിന്‍റെ (കാര്‍ലൈല്‍ പ്രൈവറ്റ് ഇക്വിറ്റിയുടെ ഒരു പങ്കാളി) 9,950 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.