October 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍വെസ്റ്റ്‌കോര്‍പ്പ് ചൈനീസ് ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പായ ലിങ്ക്ഡ്‌കെയറില്‍ നിക്ഷേപം നടത്തും

ഒരു വര്‍ഷത്തിനിടെ ചൈനീസ് ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ ഇന്‍വെസ്റ്റ്‌കോര്‍പ്പ് നടത്തുന്ന നാലാമത്തെ നിക്ഷേപമാണിത്

ബഹ്‌റൈന്‍:ബഹ്‌റൈന്‍ ആസ്ഥാനമായ ആള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജറായ ഇന്‍വെസ്റ്റ്‌കോര്‍പ് ചൈനീസ് സോഫ്റ്റ്‌വെയറും സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍ഫ് സര്‍വ്വീസ് സ്റ്റാര്‍ട്ടപ്പുമായ ലിങ്ക്ഡ്‌കെയറില്‍ നിക്ഷേപം നടത്തും. ഏഷ്യയില്‍ കൂടുതലായി നിക്ഷേപം നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നിക്ഷേപം. ചൈനയിലെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡെന്റല്‍, മെഡിക്കല്‍ ഏയ്‌തെറ്റിക്‌സ് വ്യവസായ മേഖലയ്ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്ന ലിങ്ക്ഡ്‌കെയറില്‍ നിക്ഷേപം നടത്തുന്നതിനുള്ള കരാറുകളില്‍ ഒപ്പുവെച്ചതായി ഇന്‍വെസ്റ്റ്‌കോര്‍പ്പ് അറിയിച്ചു.

അടുത്തിടെ നടത്തിയ നടത്തിയ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ ഇന്‍വെസ്റ്റ്‌കോര്‍പ്പിനെ കൂടാതെ, ചൈനയിലെ മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സ്, ലൈറ്റ്‌സ്പീഡ് ചൈന പാര്‍ട്‌നേഴ്‌സ്, സോ യംഗ് ഇന്റെര്‍നാഷണല്‍, ജിന്‍ഡിംഗ് കാപ്പിറ്റല്‍, ഷെംഗ് എ കാപ്പിറ്റല്‍ എന്നിവരും  ലിങ്ക്ഡ്‌കെയറില്‍ നിക്ഷേപം നടത്തി. കഴിഞ്ഞ ആറുമാസത്തിനിടെ 100 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ലിങ്ക്ഡ്‌കെയര്‍ സമാഹരിച്ചതെന്ന് ഇന്‍വെസ്റ്റ്രകോര്‍പ് പ്രസ്താവനയിലൂടെ അറിയിച്ചു. നിക്ഷേപ തന്ത്രത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏഷ്യയില്‍ ഇന്‍വെസ്റ്റ്‌കോര്‍പ്പ് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുകയാണെന്നും ചൈനീസ് കമ്പനിയിലെ നിക്ഷേപം വൈവിധ്യവല്‍ക്കരണ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണെന്നും ഇന്‍വെസ്റ്റ്‌കോര്‍പ്പ് സിഇഒ ഹസീം ബെന്‍ ഗാസീം പറഞ്ഞു.

  ഓള്‍ ടൈം പ്ലാസ്റ്റിക്സ് ലിമിറ്റഡ് ഐപിഒ

2015ല്‍ സ്ഥാപിതമായ, ഷാന്‍ഗായി ആസ്ഥാനമായ ലിങ്ക്ഡ്‌കെയറില്‍ എഴുന്നൂറോളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് 30,000ത്തോളം ഡെന്റല്‍, മെഡിക്കല്‍ ഏയ്‌തെറ്റിക്‌സ് ക്ലിനിക്കുകള്‍ക്കാണ് കമ്പനി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ചെയിന്‍ മാനേജ്‌മെന്റ്, ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ്‌സ്, ഇന്‍വെന്ററി, സാമ്പത്തിക റിപ്പോര്‍ട്ടിംഗ്, ഇന്‍ഷുറന്‍സ് പേയ്‌മെന്റുകള്‍ തുടങ്ങിയ മേഖലകളിലുള്ള സേവനങ്ങളാണ് ലിങ്ക്ഡ്‌കെയര്‍ സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കുന്നത്.

ഏതാണ്ട് 35.4 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ഇന്‍വെസ്റ്റ്‌കോര്‍പ്പ്, ചൈനീസ് ഹെല്‍ത്ത്‌കെയര്‍ കമ്പനികളിലെ നിക്ഷേപങ്ങള്‍ക്ക് മാത്രമായി കഴിഞ്ഞ വര്‍ഷം പുതിയൊരു പ്ലാറ്റ്‌ഫോമിന് തന്നെ രൂപം നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനിടെ ചൈനയിലെ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ കമ്പനി നടത്തുന്ന നാലാമത്തെ നിക്ഷേപമാണ് ലിങ്ക്ഡ്‌കെയറിലേത്.

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ

പകര്‍ച്ചവ്യാധിക്കാലത്ത് കുറഞ്ഞ ആസ്തിമൂല്യമുള്ള കമ്പനികളിലെ നിക്ഷേപങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ കമ്പനി ഇന്ത്യ, ചൈന അടക്കം തെക്ക്കിഴക്കന്‍ ഏഷ്യന്‍ മാര്‍ക്കറ്റുകളെ കേന്ദ്രീകരിച്ചാണ് പുതിയ വളര്‍ച്ചാ തന്ത്രം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ബെന്‍ ഗാസിം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലും ചൈനയിലും മറ്റ് തെക്ക്കിഴക്കന്‍ ഏഷ്യന്‍ മാര്‍ക്കറ്റുകളിലും ഏതാണ്ട് 500 മില്യണ്‍ ഡോളര്‍ വീതം ഇന്‍വെസ്റ്റ്‌കോര്‍പ്പ് നിക്ഷേപിച്ചിട്ടുണ്ട്.

Maintained By : Studio3