Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

’30 വര്‍ഷം വാറന്റിയുള്ള സോളാര്‍ പാനലുകള്‍ അവതരിപ്പിക്കും ഞങ്ങള്‍’

1 min read

നൂതനാത്മകമായ സോളാര്‍ ബാറ്ററികളും ഏറ്റവും വലിയ സേവന ശൃംഖലയും അവതരിപ്പിച്ച് സോളാര്‍ എനര്‍ജി രംഗത്തെ മാറ്റി മറിക്കാനുള്ള തയാറെടുപ്പിലാണ് ടെസ്ല പവര്‍ യുഎസ്എ. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് ടെസ്ല പവര്‍ യുഎസ്എ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ കവിന്ദര്‍ ഖുറാന

ദക്ഷിണേന്ത്യയില്‍ എത്തരത്തിലുള്ള വികസന പദ്ധതികളാണ് ടെസ്ല പവര്‍ യുഎസ്എ നടപ്പാക്കാനുദ്ദേശിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം നേട്ടങ്ങള്‍ പ്രതീക്ഷിക്കാം?

ദക്ഷിണേന്ത്യയില്‍ സെയ്ല്‍സും സേവന ശൃംഖലയും ശക്തമായി വികസിപ്പിക്കാനാണ് ടെസ്ല പവര്‍ യുഎസ്എ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ ഞങ്ങളുടെ ഇന്നവേറ്റിവ് പ്രൊഡക്റ്റുകള്‍ വില്‍ക്കുന്നുണ്ട്. 400 വിതരണക്കാരും 5000-ത്തിലധികം റീട്ടെയ്‌ലര്‍മാരുമാണ് ഞങ്ങളുടെ കരുത്ത്. ദക്ഷിണേന്ത്യയിലുള്ള ഉപഭോക്താക്കള്‍ക്കും ഇനി ഞങ്ങളുടെ ഇന്നവേറ്റിവ് പ്രൊഡക്റ്റുകളും നൂതനാത്മകമായ സേവനങ്ങളും ലഭ്യമാകും. വലിയ അവസരമായാണ് ഞങ്ങള്‍ സൗത്ത് ഇന്ത്യയെ കാണുന്നത്.

  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍ററുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി

ദക്ഷിണേന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ടെസ്ല പവറിന്റെ പുതിയ സോളാര്‍ ബാറ്ററികളെക്കുറിച്ച് പറയാമോ?

ലിഥിയം അയണ്‍ ബാറ്ററികളെ അപേക്ഷിച്ച് സോളാര്‍ ആപ്ലിക്കേഷനുകളില്‍ ലീഡ് ആസിഡ് ബാറ്ററികളുടെ ലൈഫ്‌സ്പാന്‍ വര്‍ധിപ്പിക്കുന്ന പ്രൊപ്രൈറ്ററി ടെക്‌നോളജിയാണ് ടെസ്ല പവറിന്റേത്. ടാള്‍ ട്യൂബുലാര്‍ ലീഡ് ആസിഡ് ബാറ്ററികള്‍ക്ക് 10 വര്‍ഷത്തെ വാറന്റിയാണ് ഞങ്ങള്‍ നല്‍കുന്നത്. ദക്ഷിണേന്ത്യയെ ഫോക്കസ് ചെയ്തുള്ള ഒട്ടേറെ പദ്ധതികളാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്.

ദക്ഷിണേന്ത്യന്‍ വിപണികളിലെ വളര്‍ച്ചാ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു

ദക്ഷിണേന്ത്യയില്‍ എക്‌സ്‌ക്ലൂസിവായാണ് ഈ ബാറ്ററികള്‍ ലോഞ്ച് ചെയ്യുന്നത്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ സൗരോര്‍ജ പദ്ധതികള്‍ കൂടുതല്‍ സ്ഥാപിക്കപ്പെടുന്നുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലും വീടുകളിലും സൗരോര്‍ജ പദ്ധതികള്‍ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. ഞങ്ങളുടെ സാങ്കേതികവിദ്യ ഇത്തരം ഉപഭോക്താക്കളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുന്ന രീതിയില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

സോളാര്‍ ബാറ്ററികള്‍ക്ക് 10 വര്‍ഷം വാറന്റിയല്ലാതെ മറ്റെന്തെല്ലാം കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്?

10 വര്‍ഷം വാറന്റി നല്‍കുന്ന സോളാര്‍ ബാറ്ററികള്‍ അവതരിപ്പിക്കുന്നതിന് പുറമെ, 30 വര്‍ഷം വാറന്റിയുള്ള സോളാര്‍ പാനലുകള്‍ പുറത്തിറക്കാനും ടെസ്ല പവര്‍ യുഎസ്എ പദ്ധതിയിടുന്നുണ്ട്. ഇത്തരത്തിലുള്ള വലിയ വാറന്റി കാലയളവ് മറ്റൊരു കമ്പനിയും ലഭ്യമാക്കുന്നില്ല. ഞങ്ങളുടെ ഗവേഷണ വികസന ടീം വളരെ ശക്തമാണ്. പുതിയ, നൂതനാത്മക ടെക്‌നോളജികള്‍ വികസിപ്പിക്കാനും അത് ഉപഭോക്താക്കളിലേക്ക് എത്തിക്കാനും അവര്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഫ്യൂച്ചര്‍ റെഡി ഉല്‍പ്പന്നങ്ങള്‍ കസ്റ്റമറിലേക്ക് എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.

ഇന്ത്യയില്‍ ഈ വിപണി എത്രമാത്രം വലുതാണ്?

വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ 3000 കോടി രൂപയുടേതാണ് ഇന്ത്യയിലെ ലീഡ് ആസിഡ് സോളാര്‍ ബാറ്ററി വ്യവസായം. വലിയ വളര്‍ച്ചാ സാധ്യതയാണ് ഈ മേഖലയ്ക്കുള്ളത്. ഗാര്‍ഹിക തലത്തിലും വ്യാവസായിക അടിസ്ഥാനത്തിലും സൗരോര്‍ജ പദ്ധതികള്‍ സ്ഥാപിക്കുന്ന പ്രവണത ശക്തമായി വരുന്നത് ഈ വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. വലിയ കുതിപ്പ് രേഖപ്പെടുത്താന്‍ തയാറായിക്കൊണ്ടിരിക്കുകയാണ് ഈ വ്യവസായം. 2025-26 കാലയളവ് ആകുമ്പോഴേക്കും 5,000 കോടി രൂപയിലധികമാകും ഈ രംഗത്തെ ബിസിനസ്. സംശുദ്ധ ഊര്‍ജ സ്രോതസുകളുടെ ശേഷി വലിയ തോതില്‍ കൂട്ടുമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ അടിസ്ഥാനപ്പെടുത്തിയാകും വളര്‍ച്ച. സുസ്ഥിരമായ ഊര്‍ജോല്‍പ്പാദനത്തിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ആശ്രയിക്കാവുന്ന സൗരോര്‍ജത്തിനായുള്ള ആവശ്യകത വലിയ തോതില്‍ കൂടുന്നതോടെ ഇത്തരം ബിസിനസുകളുടെ അവസരവും വര്‍ധിക്കുന്നു. ഇന്ത്യയുടെ സുസ്ഥിര ഊര്‍ജ മേഖലയില്‍ വലിയ പങ്കുവഹിക്കാനുള്ള തയാറെടുപ്പിലാണ് ലീഡ് ആസിഡ് സോളാര്‍ ബാറ്ററികള്‍.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

 

Maintained By : Studio3