September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍ഷുറന്‍സ് കാഷ്‍ലെസ് ക്ലൈയിം സെറ്റില്‍മെന്‍റിന് പുതിയ മാര്‍ഗനിര്‍ദേശം

ന്യൂഡെല്‍ഹി: ആരോഗ്യ ഇൻ‌ഷുറൻ‌സ് പോളിസിക്ക് കീഴില്‍ കാഷ്‍ലെസ് ക്ലെയിമുകൾ‌ ഉണ്ടെങ്കിൽ‌, ഐ‌ആർ‌ഡി‌എ‌ഐയുടെ (ഹെൽ‌ത്ത് ഇൻ‌ഷുറൻ‌സ്) 2016ലെ റെഗുലേഷനുകളില്‍ ഉള്‍പ്പെട്ട റെഗുലേഷൻ 31 ലെ വ്യവസ്ഥകൾ‌ പാലിച്ചും കക്ഷികൾ‌ തീരുമാനിച്ച താരിഫ് അനുസരിച്ചും ക്ലെയിമുകൾ‌ തീർപ്പാക്കണമെന്ന് ഇൻ‌ഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. കൊറോണയ്ക്കും സമാനമായ മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്കും ഉള്ള നിരക്കിനെക്കുറിച്ച് ആരോഗ്യ ദാതാക്കളുമായി കരാറുണ്ടാക്കാൻ ഇൻഷുറൻസ് കമ്പനികൾ ശ്രമിക്കണമെന്നും റെഗുലേറ്റർ പറഞ്ഞു.

ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് കീഴിലുള്ള റീഇംബേഴ്സ്മെന്റ് ക്ലെയിമുകൾ അതത് പോളിസി കരാറിലെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് തീർപ്പാക്കണമെന്ന് ഐ‌ആർ‌ഡി‌ഐ എല്ലാ ഇൻ‌ഷുറർ‌മാരോടും നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തേ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് പ്രത്യേക ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ റെഗുലേറ്റര്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

 

Maintained By : Studio3