ഫെബ്രുവരിയിലെ എണ്ണ ആവശ്യകതയില്‍ 5% ഇടിവ്
1 min readതുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യയുടെ ഇന്ധന ഉപഭോഗം താഴ്ന്നു. ഫെബ്രുവരിയില്‍ സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എണ്ണ ആവശ്യകത എത്തി. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്‍റെ (പിപിഎസി) കണക്കുകള്‍ പ്രകാരം ഫെബ്രുവരിയില്‍ പെട്രോളിയം ഉല്‍പന്ന ഉപഭോഗം 4.9 ശതമാനം ഇടിഞ്ഞ് 17.21 ദശലക്ഷം ടണ്ണായി. ഫെബ്രുവരിയില്‍ രാജ്യത്തെ പെട്രോള്‍ വില സര്‍വകാല റെക്കോഡിലേക്ക് എത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പൊതുമേഖലാ കമ്പനികള്‍ ഇപ്പോള്‍ കൂടുതല്‍ വിലവര്‍ധന ഒഴിവാക്കുകയാണ്.