September 10, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിഗ് ബോയ് ടോയ്‌സില്‍ ഇന്ത്യയിലെ ഏറ്റവും വിലയേറിയ പ്രീ ഓണ്‍ഡ് കാര്‍

‘ജാല്ലൊ തെനരിഫെ’ നിറമുള്ള ലിമിറ്റഡ് എഡിഷന്‍ 2019 ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിജെ വാങ്ങാം  

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വിലയേറിയ പ്രീ ഓണ്‍ഡ് കാര്‍ വില്‍പ്പനയ്ക്ക് വെച്ചതായി ബിഗ് ബോയ് ടോയ്‌സ് അറിയിച്ചു. 2019 മോഡല്‍ ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിജെ ഇപ്പോള്‍ ഇന്ത്യയിലെ പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ കമ്പനിയായ ബിഗ് ബോയ് ടോയ്‌സില്‍ ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്‌പോര്‍ട്‌സ് കൂപ്പെകളിലൊന്നാണ് 2 സീറ്റര്‍ ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിജെ. ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ആഗോളതലത്തില്‍ 900 യൂണിറ്റ് മാത്രമാണ് നിര്‍മിച്ചത്. ‘ജാല്ലൊ തെനരിഫെ’ നിറമുള്ള അവന്റഡോര്‍ എസ്‌വിജെയാണ് ബിഗ് ബോയ് ടോയ്‌സ് വില്‍ക്കുന്നത്. ഇന്ത്യാ എക്‌സ് ഷോറൂം വില 6 കോടി രൂപയാണ്.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്

6,498 സിസി, നാച്ചുറലി ആസ്പിറേറ്റഡ്, വി12, ഡിഒഎച്ച്‌സി, പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 759 ബിഎച്ച്പി കരുത്തും 6,750 ആര്‍പിഎമ്മില്‍ 720 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുന്നു. എന്‍ജിനുമായി 7 സ്പീഡ് ഐഎസ്ആര്‍ എഎംടി (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) ഘടിപ്പിച്ചു.

ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാര്‍ തങ്ങളുടെ കൈവശം വന്നതും വില്‍ക്കുന്നതും രോമാഞ്ചമുണ്ടാക്കുന്ന കാര്യമാണെന്ന് ബിഗ് ബോയ് ടോയ്‌സ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജതിന്‍ അഹൂജ പറഞ്ഞു. ലഭിക്കുന്ന പ്രതികരണങ്ങളില്‍ തങ്ങള്‍ പരവശനാണ്. ലിമിറ്റഡ് എഡിഷന്‍ ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിജെയുടെ കാര്യത്തില്‍ ആളുകള്‍ വലിയ സന്തോഷത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി അന്വേഷണങ്ങള്‍ ലഭിച്ചതായും ഈ കാര്‍ വൈകാതെ ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത് കാണാനായി കാത്തിരിക്കുകയാണെന്നും ജതിന്‍ അഹൂജ പറഞ്ഞു.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്

നിലവില്‍ ഗുരുഗ്രാം, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ബിഗ് ബോയ് ടോയ്‌സ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഷോറൂം ആരംഭിക്കുന്നത് പരിഗണനയിലാണ്.

Maintained By : Studio3