വാക്സിനേഷന്‍ ദൗത്യം; 15 കോടി പിന്നിട്ട് ഇന്ത്യ
1 min read-
ദേശീയതലത്തില്‍ മരണനിരക്ക് കുറയുകയാണ്. നിലവില്‍ ഇത് 1.11% ആണ്
-
രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ ഡോസുകളുടെ 67.18 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍
ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വ്യാഴാഴ്ച്ച സുപ്രധാന നാഴികക്കല്ലു പിന്നിട്ട് ഇന്ത്യ. രാജ്യത്ത് ഇതുവരെ നല്‍കിയ കോവിഡ് 19 വാക്സിന്‍ ഡോസുകളുടെ എണ്ണം 15 കോടി കവിഞ്ഞു.
വ്യാഴാഴ്ച്ച രാവിലെ 7 വരെയുള്ള പ്രാഥമിക കണക്കനുസരിച്ച് 22,07,065 സെഷനുകളിലൂടെ 15,00,20,648 വാക്സിന്‍ ഡോസുകളാണ് നല്‍കിയത്.
രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ ഡോസുകളുടെ 67.18 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്. ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 21 ലക്ഷത്തിലധികം വാക്സിനുകളാണ് നല്‍കിയത്.
വാക്സിനേഷന്‍ ഡ്രൈവിന്‍റെ 103-ാം ദിവസമായ ഏപ്രില്‍ 28ന്, 21,93,281 വാക്സിന്‍ ഡോസുകളാണ് നല്‍കിയത്. 20,944 സെഷനുകളിലായി 12,82,135 ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി. 9,11,146 ഗുണഭോക്താക്കള്‍ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചു.
രാജ്യത്താകെ രോഗമുക്തരായത് 1,50,86,878 പേരാണ്. ദേശീയ രോഗമുക്തി നിരക്ക് 82.10 ശതമാനമാണെന്നും കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,69,507 പേര്‍ രോഗമുക്തരായി. ഇതില്‍ 78.07% പത്ത് സംസ്ഥാനങ്ങളിലാണ്.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടകം, കേരളം, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗബാധിതരുടെ 72.20 ശതമാനവും.
ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ മഹാരാഷ്ട്രയിലാണ്. രാജ്യത്താകെ ചികിത്സയിലുള്ളവരുടെ എണ്ണം 30,84,814 ആയി. രാജ്യത്തെ ആകെ രോഗബാധിതരുടെ 16.79% ആണിത്. പതിനൊന്ന് സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തിന്‍റെ 78.26 ശതമാനവും.
ദേശീയതലത്തില്‍ മരണനിരക്ക് കുറയുകയാണ്. നിലവില്‍ ഇത് 1.11% ആണ്.