ഇന്ത്യയിലെ ഉദ്യോഗസ്ഥരായ വനിതകള്‍ തൊഴില്‍ ലഭ്യതയെ കുറിച്ച് ആശങ്കപ്പെടുന്നു: ലിങ്ക്ഡ്ഇന്‍
1 min readജോലി, വരുമാന നഷ്ടങ്ങള്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന സാമ്പത്തിക സ്ഥിതിയാണ് ‘ഷീസെഷന്‍’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കോവിഡ് രണ്ടാം തരംഗം ‘ഷീസെഷന്‍’ വര്‍ധിപ്പിച്ചെന്നും ഇന്ത്യയിലെ ഉദ്യോഗസ്ഥരായ നിരവധി വനിതകള്‍ തൊഴില്‍ ലഭ്യതയെ കുറിച്ച് ആശങ്കപ്പെടുകയാണെന്നും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കൂടുതലായി തൊഴില്‍ അന്വേഷണങ്ങള്‍ നടത്തുന്നുവെന്നും ലിങ്ക്ഡ്ഇന്നിന്റെ ഉദ്യോഗസ്ഥ ആത്മവിശ്വാസ സൂചിക റിപ്പോര്‍ട്ട്. ജോലി, വരുമാന നഷ്ടങ്ങള്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന സാമ്പത്തിക മാന്ദ്യാവസ്ഥയെയാണ് ഷീസെഷന്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിമണ്‍സ് പോളിസി റിസര്‍ച്ചിന്റെ(ഐഡബ്ല്യൂപിആര്‍) പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ സി നിക്കോളെ മാസണ്‍ ആണ്് ഷീസെഷന്‍ എന്ന വാക്ക് കണ്ടെത്തിയത്.
മെയ് എട്ടിനും ജൂണ്‍ നാലിനുമിടയില്‍ 1,891 ഉദ്യോഗസ്ഥരില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ട്, കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ഇന്ത്യയിലെ പ്രൊഫഷണലുകളെ പ്രത്യേകിച്ച് ജനറേഷന്‍ ഇസെഡ് (1990നും 2010നും ഇടയില്‍ ജനിച്ചവര്‍) വിഭാഗത്തിലും സ്ത്രീകളിലും ഉണ്ടാക്കിയ ആഘാതം വ്യക്തമാക്കുന്നതാണ്. ഇന്നത്തെ പുതിയ തൊഴില്‍ വിപണിയില്‍ സാമ്പത്തിക അനിശ്ചിതത്വം ഏറ്റവുമധികം ബാധിക്കുന്നത് ഈ വിഭാഗത്തെയാണ്. പുരുഷന്മാരെ അപേക്ഷിച്ച് ഉദ്യോഗസ്ഥരായ വനിതകളുടെ ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. തൊഴില്‍സാഹചര്യങ്ങളില്‍ പകര്‍ച്ചവ്യാധി ഉണ്ടാക്കിയ സമത്വരഹിതമായ ആഘാതം മൂലം ഉദ്യോഗസ്ഥരായ സ്ത്രീകളുടെ സാമ്പത്തിക സ്ഥിരത തകര്‍ന്നുവെന്നും നാലിലൊരു(23 ശതമാനം) ഉദ്യോഗസ്ഥരായ വനിതകള്‍ ചിലവും കടബാധ്യതയും വര്‍ധിക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി പത്തില്‍ ഒരു ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ക്ക് മാത്രമേ ഇത്തരം ആശങ്കകള്‍ ഉള്ളുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പഴയ തലമുറയേക്കാളും പുതുതലമുറ പകര്‍ച്ചവ്യാധി പോലുള്ള പ്രതിസന്ധികള്‍ കരിയറിലുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് ആശങ്കപ്പെടുന്നതിനാല്‍ രണ്ടാം കോവിഡ് തരംഗം തൊഴില്‍ പരിജ്ഞാനത്തിന്റെയും തൊഴിലിട ബന്ധങ്ങളുടെയും പ്രാധാന്യം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം യുവ തലമുറയേക്കാല്‍(18 ശതമാനം) തൊഴില്‍ ഇല്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത് ജനറേഷന്‍ ഇസെഡ് ആണ് (30 ശതമാനം).
രണ്ടാം തംരംഗത്തില്‍ നിന്നും ഇന്ത്യ പതുക്കെ മോചിതരായിക്കൊണ്ടിരിക്കെ, തൊഴില്‍ നിയമന നിരക്ക് ഏപ്രിലിലെ 10 ശതമാനത്തില്‍ നിന്നും മെയില്‍ 35 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിയമനങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരായ യുവാക്കളുടെയും സ്ത്രീകളുടെയും ആത്മവിശ്വാസം ഇപ്പോഴും താഴ്ന്ന നിലയില്‍ തുടരുകയാണെന്ന് ലിങ്ക്ഡ്ഇന്നിന്റെ ഇന്ത്യയിലെ മാനേജര്‍ അശുതോഷ് ഗുപ്ത പറഞ്ഞു.
മാര്‍ച്ച് തുടക്കത്തില്‍ ഇന്ത്യയിലെ മൊത്തം ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ആത്മവിശ്വാസം ഉച്ചസ്ഥായിലെത്തിയെങ്കിലും പിന്നീട് കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിനോദം, ഡിസൈന്‍, മീഡിയ, കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തിലാണ് വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. മിക്കവര്‍ക്കും തങ്ങളുടെ തൊഴില്‍ദാതാക്കളുടെ ഭാവി ഓര്‍ത്താണ് ആശങ്ക. അതേസമയം സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗം മേഖലകളും പ്രവര്‍ത്തനം പുനഃരാരംഭിച്ചതിനാല്‍, സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്കിംഗ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് അവരുടെ തൊഴിലിടങ്ങളിലുള്ള ആത്മവിശ്വാസം വര്‍ധിക്കുകയാണ് ചെയ്തത്.
ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയേക്കാളും സ്വാതന്ത്ര്യ്ം, തൊഴിലും മറ്റ് കാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകുക എന്നിവയ്ക്കാണ് ആളുകള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വര്‍ക്ക് ഫ്രം ഹോം അവസരങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആളുകള്‍ തൊഴിലിടത്തെ സൗകര്യങ്ങള്‍ക്കും സ്വാതന്ത്രത്തിനും മുന്‍ഗണന നല്‍കാന്‍ ആരംഭിച്ചിരിക്കുന്നത്. സമീപകാലത്തെ തൊഴില്‍ വിപണി വിവരങ്ങള്‍ അനുസരിച്ച്, 2020ല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സൗകര്യമുള്ള തൊഴില്‍ നിയമനങ്ങളില്‍ 35 ശതമാനം വര്‍ധനയുണ്ടായി. 2021 മെയില്‍ ഇത് മൂന്നിരട്ടിയായി വര്‍ധിച്ചു.