December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

20,000 വര്‍ഷങ്ങള്‍ക്ക് മുമ്പും കിഴക്കന്‍ ഏഷ്യ കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്ക് വേദിയായി

1 min read

മനുഷ്യരുടെ ജനിതക ഘടന സംബന്ധിച്ച് നടന്ന പഠനമാണ് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുണ്ടായ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്

ഇപ്പോഴത്തെ കോവിഡ്-19 പകര്‍ച്ചവ്യാധിക്ക് സമാനമായി 20,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ ഏഷ്യയില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതായി പഠന റിപ്പോര്‍ട്ട്. മനുഷ്യരുടെ ജനിതക ഘടന സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ നടന്ന പഠനമാണ് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുണ്ടായ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്.

കാലങ്ങള്‍ക്ക് മു്‌നപ് നടന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ അവശേഷിപ്പുകള്‍ ജപ്പാന്‍, ചൈന, മംഗോളിയ, ഉത്തര കൊറിയ, ദക്ഷണ കൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ ഏഷ്യയില്‍ വസിക്കുന്ന ആളുകളുടെ ജനിതക ഘടനയില്‍ ഉണ്ടെന്നാണ് ക്യന്‍സ്‌ലന്‍ഡ് സര്‍വ്വകലാശാല, അദേല്‍എയ്ഡ് സര്‍വ്വകലാശാല, കാലിഫോര്‍ണിയ സര്‍വ്വകലാശാല, അരിസോണ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ അവകാശപ്പെടുന്നത്. ആധുനിക കാലത്തെ മനുഷ്യരുടെ ജനിക ഘടനയില്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവങ്ങളെ കുറിച്ചുള്ള സൂചനകള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നും മരത്തടിയിലെ വളയങ്ങള്‍ പരിശോധിച്ച് വളര്‍ച്ചയ്ക്കിടയില്‍ അത് കടന്നുപോയ പാരിസ്ഥിതിക സാഹചര്യങ്ങള്‍ മനസിലാക്കുന്നതിന് തുല്യമാണ് അതെന്നും സിഎസ്‌ഐആര്‍ഒ-ക്യൂയുടി സിന്തറ്റിക് ബയോളജി അലിയന്‍സിലെ പ്രഫസര്‍ കിറില്‍ അലക്‌സാണ്ട്രോവ് പറഞ്ഞു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

20 വര്‍ഷത്തിനിടെ കൊറോണ് വൈസ് മൂലം  ലോകത്ത് മൂന്നോളം പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടുണ്ട്. 2002ല്‍ ചൈനയില്‍ 800 പേരുടെ ജീവനെടുത്ത, സാര്‍സ് കോവ് 2 വൈറസ് മൂലമുള്ള സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രം), 2012ല്‍ പശ്ചിമേഷ്യയില്‍ 850 പേരുടെ ജീവനെടുത്ത മേര്‍സ് കോവ് വൈറസ് മൂലമുള്ള മിഡില്‍ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രം, പിന്നീട് കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഇപ്പോഴും അവസാനിക്കാത്ത ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും കോടിക്കണക്കിന് ആളുകളെ രോഗബാധികരാക്കുകയും ചെയ്ത് സാര്‍സ് കോവ് 2 വൈറസ് മൂലമുള്ള കോവിഡ്-19 പകര്‍ച്ചവ്യാധിയും.

ചരിത്രത്തില്‍ മുമ്പ് സംഭവിച്ച കൊറോണ വൈറസ് പകര്‍ച്ചവ്യാധികളുമായി മനുഷ്യര്‍ എങ്ങനെയാണ് പൊരുത്തപ്പെട്ടതെന്ന് മനസിലാക്കുന്നതിനായി ലോകമെമ്പാടുമുള്ള 26ഓളം വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ നിന്നുള്ള 2,500 പേരുടെ ജനിതക വ്യവസ്ഥയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. വൈറസുകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവയുമായി ഇടപെടുന്ന കോശ സംവിധാനത്തിന്റെ ഭാഗമായി വിഐപി (വൈറസ് ഇന്റെറാക്ടിംഗ് പ്രോട്ടീന്‍) എന്നറിയപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനിന്റെ പ്രവര്‍ത്തനം ഗവേഷകര്‍ വിശദമായി പഠിച്ചു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെയുള്ള മനുഷ്യ പരിണാമത്തില്‍, മൂന്ന് തവണ നാച്ചുറല്‍ സെക്ഷനിലൂടെ വിഐപികള്‍ അടങ്ങിയ ജീന്‍ വകഭേദങ്ങളില്‍ മറ്റുള്ള വിഭാഗങ്ങളിലെ ജീനുകളെ അപേക്ഷിച്ച് തിരുത്തലുകള്‍ നടന്നതായി ഗവേഷകര്‍ കണ്ടെത്തി. വിഐപികള്‍ അടങ്ങിയ 42 വ്യത്യസ്ത ജീനുകളിലാണ് പൊരുത്തപ്പെടലിന്റെ സൂചനകള്‍ കണ്ടത്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

കിഴക്കന്‍ ഏഷ്യയിലെ അഞ്ചോളം ജനവിഭാഗങ്ങളുടെ ജീനുകളിലെ (വിഐപി) വ്യതിയാനങ്ങള്‍ സൂചിപ്പിക്കുന്നത്, ഇപ്പോഴുള്ള കിഴക്കന്‍ ഏഷ്യ ജനതയുടെ പൂര്‍വ്വികര്‍ 20,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്ക് വിധേയരായി എന്നാണെന്ന് അദേല്‍എയിഡ് സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ ഡോ. യാസിന്‍ സൂല്‍മി പറഞ്ഞു. കൊറോണ വൈറസ് ഏറ്റവുമധികം ബാധിക്കുന്ന കോശജാലമായ ശ്വാസകോശത്തില്‍ 42ഓളം വിഐപികള്‍ സജീവമാണെന്ന് കണ്ടെത്തിയെന്നും നിലവിലെ പകര്‍ച്ചവ്യാധിയില്‍ ഇവ വൈറസുകളുമായി നേരിട്ട് ഇടപെടുന്നുവെന്ന് സ്ഥീരീകരിച്ചതായും സൂല്‍മി പറഞ്ഞു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ ജനികത ഘടന വൈറസുകളോട് പൊരുത്തപ്പെട്ടത് എങ്ങനെയാണെന്ന് മനസിലാക്കാന്‍ ശാസ്ത്രലോകത്തെ സഹായിക്കുന്നതാണ് ഈ പഠന റിപ്പോര്‍ട്ട്. മനുഷ്യ പരിണാമത്തില്‍ വൈറസുകളുമായുള്ള ഇടപെടലുകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നത് സമീപകാലത്തായി ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ള കാര്യമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പകര്‍ച്ചവ്യാധികള്‍ക്ക് തുടക്കമിട്ട വൈറസുകളെ തിരിച്ചറിയാനും ഈ പഠന റിപ്പോര്‍ട്ട് ഉപകാരപ്പെടും. പണ്ട് ലോകത്ത് ഉണ്ടായ അപകടകാരികളായ വൈറസുകളുടെ പട്ടിക തയ്യാറാക്കാനും അവ മൂലം ഭൂമുഖത്ത് വീണ്ടും പകര്‍ച്ചവ്യാധികള്‍ ഉണ്ടായാല്‍ രോഗനിര്‍ണ്ണയത്തിനുള്ള പരിശോധനാരീതികളും അവക്കെതിരായ വാക്‌സിനുകളും മരുന്നുകളും കണ്ടെത്താനും തങ്ങളുടെ കണ്ടെത്തലുകളുടെ സഹായത്തോടെ സാധിക്കുമെന്ന് അലക്‌സാണ്ട്രോവ് പറഞ്ഞു.

Maintained By : Studio3