November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യന്‍ നിര്‍മിത ജീപ്പ് റാംഗ്ലര്‍ വിപണിയില്‍

1 min read

അണ്‍ലിമിറ്റഡ്, റൂബികോണ്‍ വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 53.90 ലക്ഷം രൂപയും 57.90 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില

തദ്ദേശീയമായി അസംബിള്‍ ചെയ്ത ജീപ്പ് റാംഗ്ലര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ്, റൂബികോണ്‍ എന്നീ രണ്ട് വേരിയന്റുകളില്‍ 5 സീറ്റര്‍ ഓഫ് റോഡര്‍ ലഭിക്കും. യഥാക്രമം 53.90 ലക്ഷം രൂപയും 57.90 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ബ്ലാക്ക്, ഫയര്‍ക്രാക്കര്‍ റെഡ്, ഗ്രാനൈറ്റ് ക്രിസ്റ്റല്‍, സ്റ്റിംഗ് ഗ്രേ, ബ്രൈറ്റ് വൈറ്റ് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ജീപ്പ് റാംഗ്ലര്‍ ലഭിക്കും.

ജീപ്പ് റാംഗ്ലര്‍ നേരത്തെ പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു രീതി) ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോള്‍ എസ്‌കെഡി (സെമി നോക്ക്ഡ് ഡൗണ്‍) രീതിയിലാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. 2021 ജീപ്പ് റാംഗ്ലര്‍ കഴിഞ്ഞ മാസം മുതല്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്തുതുടങ്ങിയിരുന്നു. മഹാരാഷ്ട്രയില്‍ പുണെയ്ക്കു സമീപം രഞ്ജന്‍ഗാവ് പ്ലാന്റിലാണ് എസ്‌യുവി നിര്‍മിക്കുന്നത്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി ഫിയറ്റ് ക്രൈസ്‌ലര്‍ നടത്തുന്ന വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് പുതിയ റാംഗ്ലര്‍. ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നതിന് 250 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജീപ്പ് ബ്രാന്‍ഡില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് പുതിയ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) അവതരിപ്പിക്കും. ഈയിടെ വിപണിയില്‍ അവതരിപ്പിച്ച 2021 ജീപ്പ് കോംപസ് ആയിരുന്നു ഇതിലെ ആദ്യ ഉല്‍പ്പന്നം. ഇപ്പോള്‍ വിപണിയിലെത്തിച്ച പുതിയ റാംഗ്ലറാണ് രണ്ടാമത്തെ മോഡല്‍. മൂന്നുനിര സീറ്റുകളോടുകൂടിയ ജീപ്പ് എസ്‌യുവി, പുതു തലമുറ ഗ്രാന്‍ഡ് ചെറോക്കീ എന്നിവയായിരിക്കും മറ്റ് രണ്ട് ഉല്‍പ്പന്നങ്ങള്‍.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

സവിശേഷ 7 സ്ലാറ്റ് ഗ്രില്‍, വൃത്താകൃതിയുള്ള എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഫെന്‍ഡറുകളില്‍ ഘടിപ്പിച്ച ടേണ്‍ ഇന്‍ഡിക്കേറ്റര്‍, 18 ഇഞ്ച് വ്യാസമുള്ള അലോയ് വീലുകള്‍, ഫോഗ് ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, ടെയ്ല്‍ഗേറ്റില്‍ ഘടിപ്പിച്ച സ്‌പെയര്‍ വീല്‍ എന്നിവ ഇന്ത്യന്‍ നിര്‍മിത ജീപ്പ് റാംഗ്ലറിന് ലഭിച്ചു. എസ്‌യുവിയുടെ റൂഫ്, ഡോറുകള്‍ എന്നിവ അഴിച്ചുവെയ്ക്കുന്നതിനുള്ള ഓപ്ഷന്‍ കൂടി ജീപ്പ് നല്‍കുന്നു.

വളരെയധികം പരിഷ്‌കരിച്ചതാണ് കാബിന്‍. നവീകരിച്ച ഡാഷ്‌ബോര്‍ഡ്, സെന്‍ട്രല്‍ കണ്‍സോള്‍ എന്നിവ ലഭിച്ചു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ‘യുകണക്റ്റ് 4സി നാവ്’ കണക്റ്റഡ് ടെക് എന്നിവ സഹിതം 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം തുകല്‍ അപോള്‍സ്റ്ററി, പാസീവ് കീലെസ് എന്‍ട്രി എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. യാത്രക്കാരുടെ സുരക്ഷയ്ക്കായി അറുപത് ഫീച്ചറുകളാണ് നല്‍കിയിരിക്കുന്നത്. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, സെലക്റ്റ് സ്പീഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഡ്രൈവര്‍ക്കും മുന്നിലെ യാത്രക്കാരനും എയര്‍ബാഗ്, അധികമായി സീറ്റില്‍ നല്‍കിയ സൈഡ് എയര്‍ബാഗുകള്‍, ഫ്രണ്ട് പാര്‍ക്ക് അസിസ്റ്റ്, റിയര്‍വ്യൂ കാമറ എന്നിവ ഫീച്ചറുകളില്‍ ചിലതാണ്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് 2021 ജീപ്പ് റാംഗ്ലര്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 262 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. പുതിയ ‘സെലക്ട്രാക്’ ഫുള്‍ ടൈം 4 വീല്‍ ഡ്രൈവ് സിസ്റ്റം ലഭിച്ചു.

Maintained By : Studio3