2020ല്‍ ഇന്ത്യന്‍ ടാബ് ലെറ്റ് വിപണിയില്‍ രേഖപ്പെടുത്തിയത് 14.7% വളര്‍ച്ച
ഉപഭോക്തൃ ചരക്കുനീക്കം 2019നെ അപേക്ഷിച്ച് 59.8 ശതമാനത്തിന്‍റെ അസാധാരണമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്
ന്യൂഡെല്‍ഹി: 2020ല്‍ 2.8 ദശലക്ഷം യൂണിറ്റ് ചരക്കുനീക്കം രേഖപ്പെടുത്തിയ ഇന്ത്യന്‍ ടാബ്ലെറ്റ് വിപണി14.7 ശതമാനം വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തി. 2019നെ അപേക്ഷിച്ച് തങ്ങളുടെ ചരക്കുനീക്കത്തില്‍ 6.6 ശതമാനം വളര്‍ച്ച സ്വന്തമാക്കിയ ലെനോവോ വിപണിയിലെ നേതൃസ്ഥാനം നിലനിര്‍ത്തുകയാണെന്നും ഐഡിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
സാംസംഗാണ് ഏറ്റവുമധികം മുന്നേറ്റം കഴിഞ്ഞ വര്‍ഷത്തില്‍ രേഖപ്പെടുത്തിയ കമ്പനി. കൊംപോണന്‍റ് വിതരണത്തിലെ ശക്തമായ നിയന്ത്രണം വിപണി വിഹിതത്തില്‍ 13 ശതമാനം പോയിന്‍റ് മുന്നേറുന്നതിന് സാംസംഗിനെ സഹായിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഡിസിയുടെ ‘വേള്‍ഡ് വൈഡ് ക്വാര്‍ട്ടര്‍ലി പേഴ്സണല്‍ കമ്പ്യൂട്ടിംഗ് ഡിവൈസ് ട്രാക്കര്‍’ പ്രകാരം 2019 നെ അപേക്ഷിച്ച് ചരക്കുനീക്കം 157 ശതമാനം വര്‍ധിച്ച ഉപഭോക്തൃ വിഭാഗമാണ് ഒന്നാം സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞു.
ചരക്കുനീക്കത്തില്‍ 13 ശതമാനം വളര്‍ച്ചയാണ് 2020ല്‍ ആപ്പിള്‍ നേടിയത്. കൊറോണ വളരേയധികം ബാധിച്ച വര്‍ഷത്തില്‍ മുഴുവനായി സ്റ്റോക്ക് ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആപ്പിള്‍ കഷ്ടപ്പെട്ടു. എന്നിരുന്നാലും അവരുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിലൂടെ, വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ നിര്‍ണായകമായ വിപണി വിഹിതം കമ്പനിക്ക് കഴിഞ്ഞുവെന്ന് ഐഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപഭോക്തൃ ചരക്കുനീക്കം 2019നെ അപേക്ഷിച്ച് 59.8 ശതമാനത്തിന്‍റെ അസാധാരണമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, വാണിജ്യ ചരക്കുനീക്കത്തില്‍ 14.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ചില സര്‍ക്കാര്‍ പദ്ധതികള്‍ 2021 ലേക്ക് മാറ്റിവച്ചതാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. റിപ്പോര്‍ട്ട് അനുസരിച്ച്, 7000 മുതല്‍ 15,000 വരെ വില നിലവാരത്തിലുള്ള ബജറ്റ് വിഭാഗത്തിലാണ് ആവശ്യകത 2020ലും കേന്ദ്രീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ മൊത്തം ടാബ്ലെറ്റ് ചരക്കുനീക്കത്തിന്‍റെ പകുതിയിലധികം സംഭാവന ചെയ്യുന്നത് ഈ വിഭാഗമാണ്.
20,000 രൂപയ്ക്ക് മുകളിലുള്ള ഡിവൈസുകളുടെ വിപണി 72.3 ശതമാനം വളര്‍ച്ച നേടി. ഗാലക്സി ടാബ് എസ് 6 ലൈറ്റ്, ഐപാഡ് 10.2 എന്നിവയുടെ ശക്തമായ ചരക്കുനീക്കമാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്.
ചരക്കുനീക്കം മുന്‍വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചതിനാല്‍ 2020ല്‍ മുഴുവനായും ഹുവാവേ അഞ്ചാം സ്ഥാനത്തായിരുന്നു. അനുയോജ്യമായ വില നിലവാരവും ഓണ്‍ലൈന്‍ വിപണനവും കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകമായെന്ന് റിപ്പോര്‍ട്ട് പറയുന്നു.