November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോര്‍പ്പറേറ്റ് വരുമാനം ഇരട്ടയക്ക വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷ: ക്രിസില്‍

1 min read

എട്ടു പാദങ്ങളിലെ ഇടിവിനോ ഒറ്റയക്ക വളര്‍ച്ചയ്ക്കോ ശേഷമാണ് കോര്‍പ്പറേറ്റ് വരുമാനം ഇരട്ടയക്ക വളര്‍ച്ചയിലേക്ക് തിരിച്ചെത്തുന്നത്

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് വരുമാനം 15-17 ശതമാനം വര്‍ധിച്ച് 6.9 ലക്ഷം കോടി രൂപയിലെത്തിയെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസില്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം സമാന പാദവുമായുള്ള താരതമ്യം നല്‍കുന്ന താഴ്ന്ന അടിത്തറയും ഉയര്‍ന്ന ചരക്കുകളുടെ വില വര്‍ധനയുടെ അടിസ്ഥാനത്തില്‍ വീണ്ടെടുപ്പില്‍ ഉണ്ടായ പുരോഗതിയുമാണ് ഇതിന്‍റെ അടിസ്ഥാനം.

എട്ടു പാദങ്ങളിലെ ഇടിവിനോ ഒറ്റയക്ക വളര്‍ച്ചയ്ക്കോ ശേഷമാണ് കോര്‍പ്പറേറ്റ് വരുമാനം ഇരട്ടയക്ക വളര്‍ച്ചയിലേക്ക് തിരിച്ചെത്തുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ വിപണി മൂലധനത്തിന്‍റെ 55-60 ശതമാനം കൈയാളുന്ന 300 കമ്പനികളെ വിശകലനം ചെയ്തതതിനെ അടിസ്ഥാനമാക്കിയാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. ധനകാര്യ സേവന കമ്പനികളെയും എണ്ണക്കമ്പനികളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

“മുന്‍വര്‍ഷം ഇതേ പാദം സൃഷ്ടിക്കുന്ന താഴ്ന്ന അടിത്തറ, സര്‍ക്കാരിന്‍റെ വര്‍ധിച്ച മൂലധന ചെലവിടല്‍ എന്നിവയ്ക്കൊപ്പം ഉല്‍പ്പന്ന വില വര്‍ധനയ്ക്കിടയിലും ആവശ്യകത ഉയരുന്നത് എന്നിവയെല്ലാം വരുമാന വളര്‍ച്ചയിലേക്ക് നയിക്കും,”ക്രിസില്‍ റിസര്‍ച്ച് ഡയറക്ടര്‍ ഹേതല്‍ ഗാന്ധി പറഞ്ഞു. വരുമാന വളര്‍ച്ചയെ സൂക്ഷ്മമായി പരിശോധിച്ചാല്‍, വീണ്ടെടുക്കലിന്‍റെ 50 ശതമാനം സംഭാവന ചെയ്യുന്നത് വാഹനങ്ങള്‍, ഐടി സേവനങ്ങള്‍, നിര്‍മ്മാണം തുടങ്ങിയ മേഖലകളാണെന്ന് കാണാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലകളായ സ്റ്റീല്‍, സിമന്‍റ് എന്നിവ യഥാക്രമം 45-50 ശതമാനവും പ്രതിവര്‍ഷം 17- 18 ശതമാനവും വരുമാന വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ സ്വന്തമാക്കിയതായി കണക്കാക്കുന്നു. എയര്‍ലൈന്‍ സേവനങ്ങള്‍ പോലുള്ള മേഖലകളിലെ കമ്പനികളുടെ വരുമാനം 30 ശതമാനം കുറയുമെന്ന് കണക്കാക്കപ്പെടുന്നു. പരസ്യ ചെലവിടലിലും സബ്സ്ക്രിപ്ഷനുകളിലും പ്രകടമാകുന്ന ഇടിന് കാരണം മാധ്യമ-വിനോദ മേഖലകളിലെ കമ്പനികളുടെ വരുമാനം 10 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

കോവിഡ് 19ന്‍റെ രണ്ടാമത്തെ തരംഗം കാരണം സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ആവശ്യകതയുടെ വീണ്ടെടുക്കല്‍ അനിശ്ചിതത്വത്തിലാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Maintained By : Studio3