Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വരുമാനക്കമ്മി നികത്തുന്നതിനായി കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി രൂപ അനുവദിച്ചു

1 min read

ന്യൂ ഡൽഹി: പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് (PDRD) ഗ്രാന്റിന്റെ 2-ആം പ്രതിമാസ ഗഡുവായ 7,183.42 കോടി രൂപ ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് ഇന്ന് കേരളം ഉൾപ്പെടെ 14 സ്ഥാനങ്ങൾക്കനുവദിച്ചു. ഇതോടെ 2022-23-ഇൽ, ഇതുവരെ സംസ്ഥാനങ്ങൾക്ക് നൽകിയ മൊത്ത വരുമാനക്കമ്മി ഗ്രാൻറ്റുകൾ 14,366.84 രൂപയായി ഉയർന്നിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, 15-മത് ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്കനുവദിക്കുന്ന ധനസഹായമാണ് PDRD ഗ്രാന്റ്.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം

2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്കായി ആകെ 86,201 കോടി രൂപയുടെ PDRD ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇത് 12 തുല്യ പ്രതിമാസ ഗഡുക്കളായി ശുപാർശ ചെയ്യപ്പെട്ട സംസ്ഥാനങ്ങൾക്ക് ധനവിനിയോഗ വകുപ്പ് നൽകുന്നതാണ്.

Maintained By : Studio3