Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജനുവരി : പാസഞ്ചര്‍ വാഹന ഉല്‍പ്പാദനം 11.14% ഉയര്‍ന്നു

1 min read

ന്യൂഡെല്‍ഹി: രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ ഉല്‍പ്പാദനം ജനുവരിയില്‍ 11.14 ശതമാനം വര്‍ധിച്ച് 276,554 യൂണിറ്റില്‍ എത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 248,840 യൂണിറ്റായിരുന്നു എന്നും എസ്ഐഎഎം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. “ഉരുക്കിന്‍റെ വില ഉയരുന്നത്, സെമികണ്ടക്റ്ററുകളുടെ ലഭ്യതയില്ലായ്മ, ഉയര്‍ന്ന കണ്ടെയ്നര്‍ ചാര്‍ജുകള്‍ എന്നിവയുള്‍പ്പെടെ വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍ വ്യവസായത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമായി തുടരുന്നു,” എസ്ഐഎഎം ഡയറക്റ്റര്‍ ജനറല്‍ രാജേഷ് മേനോന്‍ പറയുന്നു.

ഓട്ടോമൊബീല്‍ വില്‍പ്പന വീണ്ടെടുപ്പില്‍ എത്തി എന്ന് ഇനിയും പറയാനാകാത്ത സ്ഥിതിയാണുള്ളത്. ലോക്ക്ഡൗണിനു ശേഷം ആവശ്യകതയില്‍ ഉണ്ടാകുന്ന വളര്‍ച്ച മനസിലാക്കുന്നതില്‍ ഓട്ടോമൊബീല്‍ വ്യവസായ ലോകത്തിന് പിഴവു പറ്റിയെന്നും വിലയിരുത്തലുകളുണ്ട്. ത്രീ-വീലറുകളുടെ വില്‍പ്പനയില്‍ ജനുവരിയില്‍ 56.76 ശതമാനം ഇടിവ് രേഖപ്പെടുത്തി. 26,335 യൂണിറ്റിന്‍റെ വില്‍പ്പനയാണ് നടന്നത്.

  ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്

ഇരുചക്രവാഹന വിഭാഗത്തിലെ ഉല്‍പ്പാദനം കഴിഞ്ഞ മാസം 6.63 ശതമാനം വര്‍ധിച്ച് 1,429,928 യൂണിറ്റായി. 2020 ജനുവരിയില്‍ ഇത് 1,341,005 ആയിരുന്നു. എസ്ഐഎഎം കണക്കനുസരിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വാഹന ഉല്‍പ്പാദനം (പിവി, ത്രീ വീലര്‍, ടൂ വീലര്‍, ക്വാഡ്രൈസൈക്കിള്‍) 21.94 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 22,187,980 യൂണിറ്റുകളുടെ ഉല്‍പ്പാദനം നടന്ന സ്ഥാനത്ത് 17,319,688 യൂണിറ്റ് ഉല്‍പ്പാദനമാണ് നടപ്പു വര്‍ഷം ഉണ്ടായത്. ഉല്‍പ്പാദനത്തിലെ ഇടിവില്‍ മുന്നില്‍ ത്രീ വീലറുകളാണ് (72.38 ശതമാനം), തൊട്ടുപിന്നില്‍ ഇരുചക്ര വാഹനങ്ങളും (20.05 ശതമാനം), പിവികളും (13.2 ശതമാനം) ഉണ്ട്.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്ന ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ റിപ്പോര്‍ട്ടുമായി ചേര്‍ന്നു പോകുന്നതാണ് എസ്ഐഎഎമ്മിന്‍റെ ഉല്‍പാദന ഡാറ്റയും. ട്രാക്ടറുകള്‍ ഒഴികെയുള്ള എല്ലാ പ്രധാന വിഭാഗങ്ങളിലും വില്‍പ്പന എണ്ണത്തില്‍ കുറവുണ്ടായതിനാല്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന വീണ്ടും 10 ശതമാനം ഇടിഞ്ഞ് 15,92,636 യൂണിറ്റായി.
പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 4.5 ശതമാനം ഇടിവ് രേഖപ്പെടുത്തി 2,81,666 യൂണിറ്റായി. ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന 8.8 ശതമാനം ഇടിഞ്ഞ് 11,63,322 യൂണിറ്റും വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 25 ശതമാനം കുറഞ്ഞ് 55,835 യൂണിറ്റുമായി. ത്രീ വീലറുകളുടെ വില്‍പ്പന 51.3 ശതമാനം ഇടിഞ്ഞ് 31,059 യൂണിറ്റായെന്നും എഫ്എഡിഎ ഡാറ്റ വ്യക്തമാക്കുന്നു.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍
Maintained By : Studio3