November 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐഐഎസ്‌ടിയുടെ 11-ാമത് ബിരുദദാന ചടങ്ങ്

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ഐഐഎസ്‌ടി) പതിനൊന്നാമത് ബിരുദദാന ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ഐഎസ്ആർഒ മുൻ ചെയർപേഴ്സനുമായ ഡോ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ‘പുതിയ ബഹിരാകാശ യുഗത്തിൽ’ പ്രാമുഖ്യം നേടാനുള്ള ശ്രമത്തിൽ ദേശീയ ബഹിരാകാശ മേഖലയുടെ ഭാവി വിജ്ഞാനത്തിന്റെയും നൈതികതയുടെയും വെളിച്ചമായി ഐഐഎസ്ടി വികസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചാൻസലർ ഡോ.ബി.എൻ.സുരേഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ഐഐഎസ്‌ടി മികച്ച വിജയം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. ബിരുദം ലഭിച്ചവർ ഇന്ത്യയുടെ ബൗദ്ധിക കരുത്തിന്റെ ബ്രാൻഡ് അംബാസഡർമാരാകണമെന്ന് ഐഎസ്ആർഒ അധ്യക്ഷനും ഐഐഎസ്‌ടി ഗവേണിംഗ് ബോഡി ചെയർമാനുമായ ശ്രീ എസ് സോമനാഥ് പറഞ്ഞു. ആകെ 275 ഡിഗ്രികളാണ് ചടങ്ങിൽ നൽകിയത്. ബിടെക്കിൽ 135 പേരും ഡ്യുവൽ ഡിഗ്രിയിൽ 18 പേരും എം ടെക്കിൽ 97 പേരും പിഎച്ച്ഡിയിൽ 25 പേരും ബിരുദം നേടി. ചടങ്ങിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണമെഡലുകളും വിതരണം ചെയ്തു.

  ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട്
Maintained By : Studio3