October 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐഡിഎഫ് ഏഷ്യാ പസഫിക് മേഖലാ ഡെയറി സമ്മേളനത്തിന് തുടക്കമായി

1 min read

കൊച്ചി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയവും നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡും (എൻ ഡി ഡി ബി ) ഇൻ്റർനാഷണൽ ഡയറി ഫെഡറേഷനും (ഐ.ഡി.എഫ്) ചേർന്ന് രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന “റീജിയണൽ ഡയറി കോൺഫറൻസ് – ഏഷ്യ പസഫിക് 2024” ത്രിദിന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി. സംസ്‌ഥാന ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. കാലാവസ്‌ഥാ വ്യതിയാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ക്രിയാത്മകമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കർഷകർക്ക് കൂടി ഗുണകരമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തണം. സുസ്‌ഥിരത, ഉത്പാദന വർധന എന്നിവയ്ക്കായി നയരൂപീകരണം നടത്തണം. ക്ഷീര സഹകരണമേഖലയാണ് സംസ്‌ഥാനത്തെ ക്ഷീരവികസന മേഖലയ്ക്ക് ഊർജം പകർന്നത്. 3000 ലേറെ സഹകരണ ക്ഷീര സംഘങ്ങളാണ് കേരളത്തിലെ ക്ഷീര മേഖലയുടെ കരുത്ത്. 25.79 ലക്ഷം മെട്രിക് ടണ്ണാണ് കേരളത്തിലെ വാർഷിക ക്ഷീരോത്പാദനം. 70.65 ലക്ഷമാണ് പ്രതിദിന പാലുത്പാദനം. തീരദേശ സംസ്‌ഥാനമായതിനാൽ കേരളം പലവിധ വെല്ലുവിളികൾ നേരിടുന്നുണ്ട്. ലേബർ കോസ്റ്റ്, സ്‌ഥല ദൗർലഭ്യം എന്നിവ പ്രതിബന്ധങ്ങളാണെങ്കിലും ക്ഷീരകാർഷിക മേഖലയിൽ ഏറെ മുന്നോട്ട് പോകാൻ സംസ്‌ഥാനത്തിന്‌ കഴിഞ്ഞിട്ടുണ്ട്. മിൽമയുടെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തമാകാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിനനുയോജ്യമായ ശാസ്ത്രീയ ക്ഷീര മാനേജ്‌മെൻറ് സംവിധാനം വേണമെന്നും ചിഞ്ചുറാണി പറഞ്ഞു. ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കാൻ നൂതന മാർഗങ്ങൾ തേടണമെന്നും മന്ത്രി നിർദേശിച്ചു.

  കടപ്പത്ര വില്‍പനയിലൂടെ 150 കോടി രൂപ സമാഹരിക്കാൻ ഇന്‍ഡല്‍ മണി

പാൽ ക്ഷാമം നേരിട്ടിരുന്ന അവസ്‌ഥയിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ പാൽഉദ്‌പാദന രാജ്യമായി ഇന്ത്യ വളർന്നതിൽ ദശലക്ഷക്കണക്കിനു ക്ഷീരകർഷകരുടെ അത്യധ്വാനമുണ്ടെന്ന് ഉദ്‌ഘാടന ചടങ്ങിൽ വെർച്വലായി മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു. ക്ഷീരമേഖലയിൽ നവീകരണം അനിവാര്യമാണ്. നൂതന സാങ്കേതിക വിദ്യകളും പുതിയ വിപണി സാധ്യതകളും കണ്ടെത്തണം. രാജ്യത്തെ നൂറ് ദശലക്ഷം കുടുംബങ്ങളുടെ ജീവിതമാർഗമായ ക്ഷീരമേഖല ഇന്ത്യയിലെ 1.4 ദശലക്ഷം ജനങ്ങൾക്ക് പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ക്ഷീരമേഖലയിൽ കർഷക സൗഹൃദ നൂതന രീതികൾ അനിവാര്യമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി

ഐഡിഎഫ് പ്രസിഡൻറ് ഡോ. പിയർക്രിസ്റ്റ്യാനോ ബ്രസാലെ ആമുഖ പ്രഭാഷണം നടത്തി. ക്ഷീരമേഖലയിലെ പൊതു- സ്വകാര്യ പങ്കാളിത്തത്തിൽ ഇന്ത്യ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷീരവികസന മേഖലയിൽ വനിതകളുടെ സാന്നിധ്യം ആശാവഹമാണ്. ക്ഷീരോദ്‌പാദന മേഖലയിൽ അസൂയാർഹമായ നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. ലോകമെമ്പാടുമുള്ള ക്ഷീര സംരംഭകർക്ക് ഇന്ത്യ ഊർജം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷീരോത്പന്ന കയറ്റുമതി മേഖലയിൽ എങ്ങനെ നേട്ടമുണ്ടാക്കാമെന്നാണ് നാം ഇനി ചിന്തിക്കേണ്ടതെന്ന് കേന്ദ്ര അനിമൽ ഹസ്ബൻഡറി ആൻ്റ് ഡയറിയിങ്ങ് വകുപ്പ് സെക്രട്ടറിയും ഐഡിഎഫിൻ്റെ ഇന്ത്യൻ നാഷണൽ കമ്മിറ്റി പ്രസിഡൻ്റുമായ അൽക്ക ഉപാധ്യായ ചൂണ്ടിക്കാട്ടി. ഉത്പാദനം, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ആനിമൽ പ്രോഡക്റ്റിവിറ്റി വർധിപ്പിക്കുകയും പാൽ ഉപഭോഗ രീതിയിൽ മാറ്റം വരുത്തുകയും വേണമെന്നും അവർ നിർദേശിച്ചു. മൂല്യവർധിത ഉത്പനങ്ങൾക്ക് വർധിച്ചു വരുന്ന വിപണി സാധ്യത തിരിച്ചറിയണം. ക്ഷീര വ്യവസായികളും ക്ഷീര കർഷകരും ക്ഷീര വിദഗ്ധരും ഗുണമേന്മ വർധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ക്ഷീരോത്പന്ന കയറ്റുമതിയിൽ സർക്കാരുകൾ തമ്മിലുള്ള കരാറിലേക്ക് എത്തിക്കാൻ കഴിയണം. ലൈവ് സ്റ്റോക് ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കൂടുതൽ മെച്ചപ്പെട്ട സാങ്കതികവിദ്യ, വാക്‌സിൻ, മരുന്നുകൾ എന്നിവ ഉറപ്പാക്കണം. സ്റ്റാർട്ട് അപ്പ് സംരംഭകരെ ക്ഷീര മേഖലയിലേക്ക് കൂടുതൽ ആകർഷിക്കണമെന്നും അവർ പറഞ്ഞു. കാലാവസ്‌ഥാ വ്യതിയാനം എങ്ങനെ ബാധിക്കുന്നു എന്നതിൽ കൂടുതൽ പഠനം നടത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.

  ജൈടെക്സ് ഗ്ലോബലിന്‍റെ 44 -ാമത് പതിപ്പില്‍ 'പവറിംഗ് ഇന്നൊവേഷന്‍' തീമിൽ ശ്രദ്ധേയമായി കേരള പവലിയന്‍

അരുണാചൽ പ്രദേശ് ക്ഷീരവകുപ്പ് മന്ത്രി ഗബ്രിയേൽ ഡെൻവാങ് വാങ്‌സു, എൻഡിഡിബി ചെയർമാനും ഐഡിഎഫിൻ്റെ ഇന്ത്യൻ നാഷണൽ കമ്മിറ്റി മെമ്പർ സെക്രട്ടറിയുമായ ഡോ. മീനേഷ് ഷാ, കേന്ദ്ര അനിമൽ ഹസ്ബൻഡറി ആൻ്റ് ഡയറിയിങ്ങ് വകുപ്പ് സെക്രട്ടറിയും ഐഡിഎഫിൻ്റെ ഇന്ത്യൻ നാഷണൽ കമ്മിറ്റി പ്രസിഡൻ്റുമായ അൽക്ക ഉപാധ്യായ;ഐഡിഎഫ് പ്രസിഡൻറ് ഡോ. പിയർക്രിസ്റ്റ്യാനോ ബ്രസാലെ ;കേന്ദ്ര ക്ഷീര, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ സെക്രട്ടറി വർഷ ജോഷി,അരുണാചൽ പ്രദേശ് ക്ഷീരവകുപ്പ് മന്ത്രി ഗബ്രിയേൽ ഡെൻവാങ് വാങ്‌സു,എഫ് എ ഒ ഇന്ത്യ ടകയുകി ഹാഗിവാര, സംസ്‌ഥാന ക്ഷീര, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ്‌ജ്യോതിനാഥ്‌, ഐഡിഎഫ് ഡയറക്ടർ ജനറൽ ലോറൻസ് റിക്കൻ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള 1000 പ്രതിനിധികളും 500 കർഷകരും പങ്കെടുക്കുന്നുണ്ട്. “ക്ഷീരകർഷക മേഖലയുടെ ആധുനികവൽക്കരണവും നവീകരണവും” എന്ന പ്രമേയത്തിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിൽ ആഗോള ക്ഷീര കർഷക മേഖലയ്ക്ക് നേതൃത്വം വഹിക്കുന്ന പ്രമുഖ വ്യക്തികളും, വിദഗ്ധരും ശാസ്ത്ര സാങ്കേതിക ചർച്ചകൾക്ക് നേതൃത്വം നൽകുന്നു. ആദ്യ ദിനത്തിൽ കാലാവസ്ഥാ വെല്ലുവിളികളെ നേരിടൽ, വൺ ഹെൽത്ത് തത്ത്വങ്ങൾ, ഏഷ്യ-പസഫിക് മേഖലയിലെ ക്ഷീരവ്യവസായ വളർച്ച, നൂതന വിപണന സമീപനങ്ങൾ, ക്ഷീരമേഖലയിലെ സമകാലിക വെല്ലുവിളികൾ എന്നിവ വിവിധ സെഷനുകളിൽ ചർച്ച ചെയ്തു. ഐഡിഎഫ്, ഗ്ലോബൽ സസ്റ്റൈനബിലിറ്റി ഫ്രെയിംവർക്ക്, കണക്റ്റിക്കട്ട് യൂണിവേഴ്സിറ്റി, ബിൽ ആൻ്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ഇൻ്റർനാഷണൽ ലൈവ്സ്റ്റോക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എഫ്എഒ, ഡയറി ഏഷ്യ, മംഗോൾ ബാക്ട്രിയൻ അസോസിയേഷൻ, എന്നിവയുൾപ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡെയറി സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

  ആക്സിസ് ബാങ്കിന്‍റെ അറ്റാദായത്തില്‍ 18 ശതമാനം വര്‍ധനവ്
Maintained By : Studio3