October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രണ്ട് പുതിയ വേരിയന്റുകളില്‍ ഹ്യുണ്ടായ് വെന്യൂ

എസ്(ഒ), എസ്എക്‌സ്(ഒ) എക്‌സിക്യൂട്ടീവ് വേരിയന്റുകളാണ് വിപണിയിലെത്തിച്ചത്. യഥാക്രമം 6.90 ലക്ഷം രൂപയും 11.75 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില 

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ വേരിയന്റ് ലൈനപ്പ് പരിഷ്‌കരിച്ചു. പുതുതായി എസ്(ഒ), എസ്എക്‌സ്(ഒ) എക്‌സിക്യൂട്ടീവ് എന്നീ വേരിയന്റുകളാണ് വിപണിയിലെത്തിച്ചത്. യഥാക്രമം 6.90 ലക്ഷം രൂപയും 11.75 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മാത്രമല്ല, ചില വേരിയന്റുകള്‍ ഒഴിവാക്കുകയും ചെയ്തു. ഇനി എസ്(ഒ) വേരിയന്റില്‍ മാത്രമായിരിക്കും ഡീസല്‍ എന്‍ജിന്‍ ലഭിക്കുന്നത്. നേരത്തെ ഇ, എസ് എന്നീ എന്‍ട്രി ലെവല്‍ വേരിയന്റുകളില്‍ ഡീസല്‍ എന്‍ജിന്‍ നല്‍കിയിരുന്നു. ഹ്യുണ്ടായ് വെന്യൂ ഡീസല്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ ഏകദേശം 9.45 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. നേരത്തെ 8.38 ലക്ഷം രൂപയിലാണ് തുടങ്ങിയിരുന്നത്.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

പെട്രോള്‍ ലൈനപ്പിന്റെ കാര്യമെടുത്താല്‍, പുതിയ എസ്(ഒ) വേരിയന്റ് മുതലാണ് ഇപ്പോള്‍ വെന്യൂ ടര്‍ബോ പെട്രോള്‍ ലഭിക്കുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഇ, എസ് വേരിയന്റുകള്‍ വാങ്ങാന്‍ കഴിയുന്നത്. മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച ഫുള്ളി ലോഡഡ് എസ്എക്‌സ്(ഒ) ടര്‍ബോ പെട്രോള്‍ വേരിയന്റ് ഇപ്പോള്‍ ഒഴിവാക്കി. ഫുള്ളി ലോഡഡ് വേരിയന്റില്‍ ഇനി 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ കൂട്ട് ഐഎംടി മാത്രമായിരിക്കും.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ എസ്(ഒ) വേരിയന്റ് ലഭിക്കും. എന്നാല്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും എസ്എക്‌സ്(ഒ) എക്‌സിക്യൂട്ടീവ് വേരിയന്റ് വാങ്ങാന്‍ കഴിയുന്നത്. 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുടെ ബേസ് വേരിയന്റാണ് ഇപ്പോള്‍ എസ്(ഒ) വേരിയന്റ്. എന്തെല്ലാം ഫീച്ചറുകളും ക്രീച്ചര്‍ കംഫര്‍ട്ടുകളും നല്‍കിയെന്ന് ഇപ്പോള്‍ വ്യക്തമല്ല. അലോയ് വീലുകള്‍ക്ക് പകരം പുതുതായി സ്റ്റീല്‍ വീലുകള്‍ നല്‍കി എസ്എക്‌സ് എന്ന മിഡ് സ്‌പെക് വേരിയന്റ് കൂടി പരിഷ്‌കരിച്ചു.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ
Maintained By : Studio3