September 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഷീജ നായര്‍ എച്ച്-സോഷ്യല്‍ ക്രിയേറ്റര്‍ ഫൈനലിസ്റ്റ്

1 min read

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എച്ച്-സോഷ്യല്‍ ക്രിയേറ്റര്‍ രണ്ടാം പതിപ്പ്

കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എച്ച്-സോഷ്യല്‍ ക്രിയേറ്റര്‍ രണ്ടാം പതിപ്പിന്റെ ഫൈനലിസ്റ്റായി കോട്ടയത്തുനിന്നുള്ള വിദ്യാര്‍ത്ഥിനിയായ ഷീജ നായര്‍ ശ്രദ്ധ പിടിച്ചുപറ്റി. ആകെ പതിനൊന്ന് ഫൈനലിസ്റ്റുകളില്‍ ഒരാളാണ് മുംബൈ മുകേഷ് പട്ടേല്‍ കോളെജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ത്ഥിനിയായ ഷീജ നായര്‍. റോഡ് സുരക്ഷ, പരിസ്ഥിതി, വൃത്തിയുള്ളതും ആരോഗ്യപൂര്‍ണവുമായ ഇന്ത്യ തുടങ്ങിയ വിഷയങ്ങളില്‍ നവീന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നതാണ് എച്ച്-സോഷ്യല്‍ ക്രിയേറ്റര്‍. സംയോജിത ആരോഗ്യ നിരീക്ഷണ സംവിധാനം സംബന്ധിച്ച ആശയമാണ് ഷീജ അവതരിപ്പിച്ചത്.

  ലീപ് സെന്‍ററുകള്‍ കാമ്പസുകളിലേക്ക് വ്യാപിപ്പിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ഷീജ നായര്‍ അവതരിപ്പിച്ച ആശയത്തിന് ജൂറി അംഗങ്ങളുടെയും എച്ച്-സോഷ്യല്‍ ക്രിയേറ്റര്‍ ഫൈനല്‍ പുരസ്‌കാര വേദിയില്‍ എത്തിയവരുടെയും അഭിനന്ദനങ്ങള്‍ ലഭിച്ചു. ഡെറാഡൂണ്‍ ഗ്രാഫിക് എറാ ഹില്ലിലെ ഭഗവതി പ്രസാദ് അവതരിപ്പിച്ച റോഡ് സുരക്ഷ സംബന്ധിച്ച ആശയമാണ് ഒന്നാം സ്ഥാനം നേടിയത്. എച്ച്-സോഷ്യല്‍ ക്രിയേറ്ററിന്റെ രണ്ടാം പതിപ്പിന് 200 വിദ്യാഭ്യാസ, സാങ്കേതികവിദ്യാ സ്ഥാപനങ്ങളില്‍ നിന്നായി 520 രജിസ്ട്രേഷനുകള്‍ ലഭിച്ചു.

മാനവരാശിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുതകുന്ന സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ എസ്എസ് കിം പറഞ്ഞു. സാമൂഹ്യ മാറ്റങ്ങള്‍ക്കായി പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താന്‍ രാജ്യത്തെ യുവാക്കളെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യമാണ് എച്ച്-സോഷ്യല്‍ ക്രിയേറ്റര്‍ പദ്ധതിയുടെ രണ്ടാം പതിപ്പിലൂടെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്‍ കൈവരിച്ചത്.

  വിറ്റുവരവില്‍ മില്‍മയ്ക്ക് 5.52 ശതമാനം വര്‍ധന
Maintained By : Studio3