എച്ച്‌യുഎല്‍ അറ്റാദായം19 % ഉയര്‍ന്ന് 1921 കോടിയില്‍
മുംബൈ: ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം ഉയര്‍ന്ന് 1,921 കോടി രൂപയായി. അതേസമയം വരുമാനം 20.5 ശതമാനം ഉയര്‍ന്ന് 11,682 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനയാണ് എഫ്എംസിജി കമ്പനി വിറ്റുവരവില്‍ രേഖപ്പെടുത്തിയത്. ജിഎസ്‌കെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ സംഭാവന ഒഴികെയുള്ള ആഭ്യന്തര വില്‍പ്പന അളവിലെ വളര്‍ച്ച 7 ശതമാനമാണ്.
‘ഉയര്‍ന്ന മൊബിലിറ്റി, ഉപഭോക്തൃ പ്രസക്തമായ പുതുമകള്‍, വിപണി വികസനം ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങള്‍ എന്നിവ ബിസിനസ് വളര്‍ച്ചയെ നയിക്കുന്നു. ഞങ്ങളുടെ ബിസിനസ്സിന്റെ 86 ശതമാനവും കൂടുതല്‍ വിപുലീകരിക്കപ്പെടുകയാണ് ,”കമ്പനി വരുമാന പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 24 ശതമാനമാണ്, ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 90 ബേസിസ് പോയിന്റ് കുറവാണ്, ഇത് ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളുടെ ഫലമായി ഉണ്ടായതാണ്. വ്യക്തിഗത ഉല്‍പ്പന്ന വിഭാഗം 9 ശതമാനം വളര്‍ച്ചയാണ് സ്വന്തമാക്കിയത്. ഫുഡ് & റിഫ്രഷ്‌മെന്റ് വിഭാഗം 19 ശതമാനം എന്ന ഉയര്‍ന്ന വളര്‍ച്ച പ്രകടമാക്കി.
”ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവശ്യകത സംബന്ധിച്ച കാഴ്ചപ്പാട് മെച്ചപ്പെടുകയാണ്, ഗ്രാമങ്ങളില്‍ മികച്ച പ്രകടനം തുടരുമ്പോള്‍ നഗരങ്ങളില്‍ പുനരുജ്ജീവനമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ചിലയിനം ചരക്കുകളില്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അവ ഞങ്ങള്‍ ഉചിതമായി കൈകാര്യം ചെയ്യും, ”എച്ച്യുഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പറഞ്ഞു.