ഫെബ്രുവരി ഭവന വിപണിയില്‍ ഉണര്‍വ്, വായ്പകളില്‍ വീണ്ടെടുപ്പ്
1 min readമോര്‍ട്ട്ഗേജ് വിഭാഗത്തില്‍ അടുത്തിടെ നടന്നിട്ടുള്ള വിതരണത്തില്‍ 31 ശതമാനം വിപണി വിഹിതവുമായി എസ്ബിഐ മുന്നിലാണ്
ന്യൂഡെല്‍ഹി: കോവിഡ് -19 സൃഷ്ടിച്ച മാന്ദ്യത്തിനു ശേഷം ഭവന വിപണിയിലേക്ക് കൂടുതലായി വാങ്ങലുകാര്‍ തിരിച്ചെത്തുന്നതായി കണക്കുകകള്‍. ഉപഭോക്തൃ താല്‍പ്പര്യം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡെവലപ്പര്‍മാര്‍ കൂടുതല്‍ ഇളവ് നല്‍കാതെ തന്നെ എല്ലാ തരത്തിലുമുള്ള വീടുകള്‍ വില്‍ക്കാന്‍ തയാറാകുകയാണ്. എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഫെബ്രുവരിയില്‍ വ്യവസ്ഥാപരമായ പ്രതിമാസ മോര്‍ട്ട്ഗേജ് വിതരണം 75,000 കോടി രൂപയിലേക്ക് ഉയര്‍ന്നു. 40,000 കോടി രൂപയാണ് ഇക്കാര്യത്തിലെ ദീര്‍ഘകാല ശരാശരി.
കൊറോണ മൂലം മാറ്റിവെക്കപ്പെട്ടിരുന്ന ആവശ്യകതകള്‍ വിപണിയിലേക്ക് എത്തിയതാണ് ഫെബ്രുവരിയിലെ കണക്കുകള്‍ വലിയ തോതില്‍ ഉയര്‍ത്തിയത്. മിതമായ നിരക്കുകള്‍, ആകര്‍ഷകമായ പ്രോപ്പര്‍ട്ടി വിലകള്‍, കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി, വീട്ടുടമസ്ഥത / വലുപ്പം കൂടിയ വീട് എന്നിവയിലേക്കുള്ള ഉപഭോക്തൃ മനോഭാവത്തിന്‍റെ മാറ്റം എന്നിവയും വിപണിയെ മുന്നോട്ട് നയിച്ചു.
ധനകാര്യ വിതരണക്കാരായ ആന്‍ഡ്രോമിഡ ഫെബ്രുവരിയില്‍ 2,100 കോടി രൂപ വിതരണം ചെയ്തു. ഇതില്‍ ഭവന വായ്പ 1,250 കോടി രൂപയുടേതാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയിലെ ഇടിവിന് ശേഷം രണ്ടാം പകുതിയില്‍ ചെറുകിട വായ്പാ വളര്‍ച്ചയും പണയ വളര്‍ച്ചയും ആരോഗ്യകരമായ തലത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
മോര്‍ട്ട്ഗേജ് വിഭാഗത്തില്‍ അടുത്തിടെ നടന്നിട്ടുള്ള വിതരണത്തില്‍ 31 ശതമാനം വിപണി വിഹിതവുമായി എസ്ബിഐ മുന്നിലാണ്. എച്ച്ഡിഎഫ്സി ഗ്രൂപ്പ് 19 ശതമാനവും ഐസിഐസിഐ 13 ശതമാനവും ബിഒബി 9 ശതമാനവും ആക്സിസ് ബാങ്ക് 7 ശതമാനവും വിഹിതം സ്വന്തമാക്കി. ാനേജ്മെന്‍റിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് അനുസൃതമായി ആക്രമണോല്‍സുകമായി വിപണിയില്‍ ഇടപെട്ട കൊട്ടക് ഫെബ്രുവരിയില്‍ ഭവനവായ്പ വിതരണത്തില്‍ 3 ശതമാനം വിപണി വിഹിതം വിഹിതം നേടി.