September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗജന്യ തേനീച്ച വളർത്തൽ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം

1 min read

തിരുവനന്തപുരം: കേന്ദ്ര ​ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്ത്, സ്റ്റാച്യു ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് ബാങ്ക് ​ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം സൗജന്യ തേനീച്ച വളർത്തൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്ത് ദിവസത്തെ പൂർണ സമയ കോഴ്സിലേക്ക് 18-45 വയസ്സ് വരെ പ്രായപരിധിയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ 0471-2322430 എന്ന നമ്പരിൽ വിളിച്ചോ, സ്ഥാപനത്തിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ ഓ​ഗസ്റ്റ് 31 ന് നടക്കും. ക്ലാസുകൾ സെപ്റ്റംബർ രണ്ടു മുതൽ വെഞ്ഞാറമൂട്ടിൽ നടക്കും. മേഖലയിൽ സ്വന്തമായി സംരംഭമാരംഭിക്കാനായി ബാങ്കുകളുടെ വായ്പാ സഹായവും ലഭ്യമാക്കും.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ
Maintained By : Studio3