Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹോണ്ട പുതിയ 2023 എസ്പി 125 പുറത്തിറക്കി

1 min read

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ബിഎസ്6 ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 എസ്പി 125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും മികച്ച 125സിസി പിജിഎം-എഫ്ഐ എഞ്ചിനാണ് പുതിയ മോഡലിന്.

ഇതോടൊപ്പം സമ്പൂര്‍ണ ഡിജിറ്റല്‍ മീറ്ററും എസ്പി 125ല്‍ ക്രമീകരിച്ചിട്ടുണ്ട്. ഇന്ധനക്ഷമത, ഇസിഒ ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവ മീറ്ററിലൂടെ റൈഡര്‍ക്ക് കാണാം. വീതിയേറിയ 100 എംഎം പിന്‍ ടയര്‍, എല്‍ഇഡി ഡിസി ഹെഡ്ലാമ്പ്, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഇന്‍റഗ്രേറ്റഡ് ഹെഡ്ലാമ്പ് ബീം, പാസിങ് സ്വിച്ച്, 5-സ്പീഡ് ട്രാന്‍സ്മിഷന്‍, എക്സ്റ്റേണല്‍ ഫ്യൂവല്‍ പമ്പ്, അഞ്ച് ഘട്ടങ്ങളായി ക്രമീകരിക്കാവുന്ന റിയര്‍ സസ്പെന്‍ഷന്‍, ഈക്വലൈസറോഡ് കൂടിയ കോംബിബ്രേക്ക് സിസ്റ്റം എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

ഡ്രം, ഡിസ്ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലും, ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ, ന്യൂമാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളിലും 2023 എസ്പി 125 ലഭ്യമാണ്. ഡ്രം വേരിയന്‍റിന് 85,131 രൂപയും, ഡിസ്ക് വേരിയന്‍റിന് 89,131 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.

Maintained By : Studio3