Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹോണ്ട ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ്

1 min read

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ)  ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് എന്നിവയുടെ  പുതിയ പതിപ്പുകള്‍ പുറത്തിറക്കി. ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം  രണ്ട് റെട്രോ മോട്ടോര്‍സൈക്കിളുകളുടെയും സ്റ്റൈലിംഗ് ഘടകത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷന്‍ സ്പോര്‍ട്സ് റെഡ്, അത്ലറ്റിക് ബ്ലൂ മെറ്റാലിക് നിറങ്ങളിലാണ് വരുന്നത്.  ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റവുമായി യോജിപ്പിച്ച നൂതന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്ററിന് പുറമെ, ഒരു അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചും, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി) സംവിധാനവും രണ്ടു മോഡലുകളിലും സജ്ജീകരിച്ചിട്ടുണ്.

  ബജാജ് അലയന്‍സ് ലൈഫ് നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ 50 ഇന്‍ഡക്സ് ഫണ്ട്

348.36സിസി, എയര്‍-കൂള്‍ഡ്, 4-സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പിജിഎം-എഫ്ഐ എഞ്ചിന്‍ ആണ് ഹൈനസ് സിബി350, സിബി350ആര്‍എസ് എന്നിവയുടെ കരുത്ത്. പ്രത്യേക 10 വര്‍ഷത്തെ വാറന്‍റി പാക്കേജും (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷം ഓപ്ഷണല്‍) ഇരു മോഡലുകള്‍ക്കും ഹോണ്ട നല്‍കുന്നു. ഹൈനസ് സിബി350 ലെഗസി  പതിപ്പിന് 2,16,356 രൂപയും, സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷന് 2,19,357 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില.

Maintained By : Studio3