Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹിമാചൽ പ്രദേശിൽ വൻവികസന പദ്ധതികൾക്കു തുടക്കമായി

1 min read

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഹിമാചൽ പ്രദേശിലെ ചമ്പയിൽ രണ്ടു ജലവൈദ്യുത പദ്ധതികൾക്കു തറക്കല്ലിടുകയും പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്വൈ)-IIIനു തുടക്കംകുറിക്കുകയും ചെയ്തു. ‘വരുംമാസങ്ങളിൽ ഹിമാചൽ സംസ്ഥാനം സ്ഥാപിതമായിട്ട് 75 വർഷം തികയുകയാണ്. അതായത്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ, ഹിമാചലും നിലവിൽ വന്നതിന്റെ 100 വർഷം ആഘോഷിക്കും. അതുകൊണ്ടാണു വരാനിരിക്കുന്ന 25 വർഷങ്ങളിലെ ഓരോദിവസവും നമുക്കു വളരെ പ്രധാനപ്പെട്ടതാകുന്നത്”- പ്രധാനമന്ത്രി വിശദീകരിച്ചു.

ഹിമാചൽ പ്രദേശിനു ഡൽഹിയിൽ കാര്യമായ സ്വാധീനമില്ലാതിരുന്ന കാലത്തെപ്പറ്റിയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഹിമാചലിന്റെ ആവശ്യങ്ങളും അഭ്യർഥനകളും അവഗണിക്കപ്പെട്ടതിന്റെ ഫലമായി ചമ്പപോലുള്ള പ്രധാന വിശ്വാസകേന്ദ്രങ്ങളും പ്രകൃതിസൗന്ദര്യവും വികസനത്തിൽ പിന്നാക്കം പോയതായും പ്രധാനമന്ത്രി പറഞ്ഞു. ചമ്പയുടെ കരുത്തിനെക്കുറിച്ച് അറിയാവുന്നതിനാൽ വികസനംകാക്ഷിക്കുന്ന ജില്ല എന്ന നിലയിൽ പ്രത്യേകശ്രദ്ധ ചെലുത്തിയതായി ശ്രീ മോദി അറിയിച്ചു. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ പദ്ധതിയുടെ ഭാഗമായി കേരളത്തിൽനിന്നുള്ള കുട്ടികൾ ഹിമാചലിലേക്കു വരുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

സംസ്ഥാനത്തെ വികസനവേഗത ഇരട്ടിയാക്കിയ ഇരട്ട എൻജിൻ ഗവൺമെന്റിന്റെ ശക്തി ഹിമാചൽ ഇന്നു തിരിച്ചറിയുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജോലിഭാരവും സമ്മർദവും കുറഞ്ഞതും രാഷ്ട്രീയനേട്ടങ്ങൾ കൂടുതലുള്ളതുമായ മേഖലകളിൽ മാത്രമാണു മുൻ ഗവൺമെന്റുകൾ സേവനങ്ങൾ നൽകിയത് എന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിനാൽ, വിദൂര-ഗിരിവർഗമേഖലകളിൽ വികസനനിരക്കു വളരെ കുറവായിരുന്നു. ‘അതു റോഡോ വൈദ്യുതിയോ വെള്ളമോ ആകട്ടെ, അത്തരം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറ്റവുമൊടുവിലായാണ് ആനുകൂല്യങ്ങൾ ലഭിച്ചത്’- ശ്രീ മോദി പറഞ്ഞു. ‘ഇരട്ട എൻജിൻ ഗവൺമെന്റിന്റെ പ്രവർത്തനശൈലി മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാണ്. ജനങ്ങളുടെ ജീവിതം എങ്ങനെ സുഗമമാക്കാം എന്നതിനാണു ഞങ്ങളുടെ മുൻഗണന. അതുകൊണ്ടാണു ഞങ്ങൾ ഗിരിവർഗമേഖലകളിലും മലയോര മേഖലകളിലും പരമാവധി ഊന്നൽ നൽകുന്നത്.’ പാചകവാതകകണക്ഷനുകൾ നൽകിയതും, പൈപ്പുവെള്ളം, ആരോഗ്യസേവനങ്ങൾ, ആയുഷ്മാൻ ഭാരത് പദ്ധതി എന്നിവ എത്തിച്ചതും റോഡുകൾ തമ്മിൽ ബന്ധിപ്പിച്ചതുമെല്ലാം വിദൂര-മലയോരമേഖലകളിലെ ജീവിതത്തെ മാറ്റിമറിച്ച നടപടികളാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾ ഗ്രാമങ്ങളിൽ സൗഖ്യകേന്ദ്രങ്ങൾ ഉണ്ടാക്കുകയും, അതേസമയം, ജില്ലകളിൽ മെഡിക്കൽ കോളേജുകൾ തുറക്കുകയുംചെയ്യുന്നു’- അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരമേഖലയെ സംരക്ഷിക്കുന്നതിനായി പ്രതിരോധകുത്തിവയ്പിന്റെ കാര്യത്തിൽ ഹിമാചൽ പ്രദേശിനു മുൻഗണന നൽകിയതിനെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് ഏറ്റവും വേഗത്തിൽ നൂറുശമാനം പ്രതിരോധകുത്തിവയ്പ് നടത്തിയതിനു മുഖ്യമന്ത്രിയെയും സംഘത്തെയും ശ്രീ മോദി അഭിനന്ദിച്ചു.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

ഗ്രാമീണ റോഡുകളുടെ നിർമണത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സ്വാതന്ത്ര്യാനന്തരം 2014 വരെ 1800 കോടിരൂപ ചെലവഴിച്ച് 7000 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രാമീണ റോഡുകളാണ് നിർമിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 8 വർഷത്തിനുള്ളിൽ 12000 കിലോമീറ്റർ റോഡുകൾ വെറും 5000 കോടിരൂപ ചെലവിൽ നിർമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ആരംഭിച്ച പദ്ധതികൾ 3000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അഭ്യർഥനകളുമായി ഹിമാചൽ പ്രദേശ്, ഡൽഹിയിൽ വന്നിരുന്ന നാളുകൾ അവസാനിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ ഹിമാചൽ വരുന്നത്, പുതിയ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും അതിന്റെ പുരോഗതിയുടെ വിശദാംശങ്ങൾ തരാനും തങ്ങളുടെ അവകാശങ്ങൾ നേടാനുമായാണ്. ”നിങ്ങളുടെ (ജനങ്ങളുടെ) ഉത്തരവാണ് എനിക്കു പരമപ്രധാനം. നിങ്ങളാണ് എന്റെ ഹൈക്കമാൻഡ്. ഇത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. അതുകൊണ്ടാണു നിങ്ങളെ സേവിക്കുന്നതു വ്യത്യസ്തമായ സന്തോഷമേകുന്നതും എനിക്ക് ഊർജം പകരുന്നതും” – പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 8 വർഷത്തെ വികസനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: ”രാജ്യത്തുടനീളമുള്ള മലയോരമേഖലകളിലും എത്തപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഗിരിവർഗമേഖലകളിലും ദ്രുതഗതിയിലുള്ള വികസനത്തിന്റെ മഹായജ്ഞം നടന്നുകൊണ്ടിരിക്കുകയാണ്.” ഇതിന്റെ നേട്ടങ്ങൾ ഹിമാചലിലെ ചമ്പയിൽ മാത്രമല്ല, പാംഗി-ഭർമൗർ, ഛോട്ടാ-ബഡാ ഭംഗൽ, ഗിരിമ്പാർ, കിന്നൗർ, ലഹൗൾ-സ്പിതി തുടങ്ങിയ പ്രദേശങ്ങൾക്കും ലഭിക്കുമെന്നു ശ്രീ മോദി പറഞ്ഞു. വികസനംകാംക്ഷിക്കുന്ന ജില്ലകളുടെ വികസനറാങ്കിങ്ങിൽ രണ്ടാംസ്ഥാനം നേടിയതിനു ചമ്പയെ അദ്ദേഹം അഭിനന്ദിച്ചു.

ഗിരിവർഗസമൂഹങ്ങളുടെ വികസനത്തിന് ഊന്നൽ നൽകി, സിർമൗറിലെ ഗിരിപാർ പ്രദേശത്തെ ഹാടി സമുദായത്തിനു ഗോത്രപദവി നൽകുന്നതിനുള്ള മറ്റൊരു സുപ്രധാനതീരുമാനം ഗവണ്മെന്റ് സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ”ഗോത്രവർഗക്കാരുടെ വികസനത്തിനു നമ്മുടെ ഗവണ്മെന്റ് എത്രത്തോളം മുൻഗണന നൽകുന്നുവെന്നു ഇതു കാണിക്കുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാചലിലെയും കേന്ദ്രത്തിലെയും മുൻ ഗവണ്മെന്റുകൾ വിദൂര-ഗിരിവർഗഗ്രാമങ്ങളെക്കുറിച്ചു തെരഞ്ഞെടുപ്പുവേളയിൽമാത്രമാണു ചിന്തിച്ചിരുന്നതെന്നും എന്നാൽ ഇന്നത്തെ ഇരട്ട എൻജിൻ ഗവണ്മെന്റ് 24×7 ജനങ്ങളെ സേവിക്കാനാണു ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ മഹാമാരിയുടെ കാലത്തു പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസംപകരാൻ ഗവണ്മെന്റ് നടത്തിയ ശ്രമങ്ങൾ അനുസ്മരിച്ചു സൗജന്യ റേഷൻ പദ്ധതിയെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ”കഴിഞ്ഞ ഒന്നരവർഷമായി രാജ്യത്തെ 80 കോടിയിലധികം ജനങ്ങൾക്കു ഗവണ്മെന്റ് ഭക്ഷ്യധാന്യങ്ങൾ നൽകുന്നകാര്യത്തിൽ, അത്ഭുതത്തോടെയാണു ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നത്”- അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കോവിഡ് പ്രതിരോധകുത്തിവയ്പുപരിപാടിയുടെ വിജയവും ശ്രീ മോദി ചൂണ്ടിക്കാട്ടി. അതിന്റെ വിജയത്തിന് ആരോഗ്യവകുപ്പു ജീവനക്കാരുടെയും ആശാപ്രവർത്തകരുടെയും സജീവപങ്കാളിത്തത്തിനാണു കടപ്പാടെന്നു പ്രധാനമന്ത്രി പറഞ്ഞു. ”സേവനമനോഭാവം ശക്തമാകുമ്പോൾ മാത്രമേ ഇത്തരം വികസനപ്രവർത്തനങ്ങൾ നടക്കൂ”- ശ്രീ മോദി കൂട്ടിച്ചേർത്തു.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

തൊഴിലിന്റെ കാര്യത്തിൽ മലയോര-ഗിരിവർഗമേഖലകൾ നേരിടുന്ന വെല്ലുവിളികളിലേക്കു വെളിച്ചംവീശി, പ്രദേശത്തിന്റെ ശക്തി ഇവിടത്തെ ജനങ്ങളുടെ ശക്തിയാക്കി മാറ്റാനാണു ഞങ്ങൾ ശ്രമിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ”ഗിരിവർഗമേഖലകളിലെ ജല-വനസമ്പത്തു വിലമതിക്കാനാകാത്തതാണ്”- അദ്ദേഹം പറഞ്ഞു. രാജ്യത്തു ജലവൈദ്യുതോൽപ്പാദനത്തിനു തുടക്കമിട്ട പ്രദേശത്താണു ചമ്പയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നു തറക്കല്ലിട്ട പദ്ധതികൾ ഊർജോൽപ്പാദനമേഖലയിൽ ചമ്പയുടെയും ഹിമാചലിന്റെയും പങ്കുവർധിപ്പിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ചമ്പയും ഹിമാചലും ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽനിന്നു നൂറുകണക്കിനു കോടികൾ സമ്പാദിക്കുമെന്നും ഇവിടത്തെ യുവാക്കൾക്കു തൊഴിലവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”കഴിഞ്ഞവർഷവും അത്തരത്തിൽ 4 വലിയ ജലവൈദ്യുതപദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും എനിക്കവസരം ലഭിച്ചു. കുറച്ചുദിവസംമുമ്പു ബിലാസ്പുരിൽ ആരംഭിച്ച ഹൈഡ്രോ എൻജിനിയറിങ് കോളേജ് ഹിമാചലിലെ യുവാക്കൾക്കും പ്രയോജനപ്പെടും”- അദ്ദേഹം പറഞ്ഞു.

തോട്ടക്കൃഷി, മൃഗസംരക്ഷണം, കരകൗശലമേഖല, കലകൾ എന്നിവയിൽ ഹിമാചലിന്റെ കരുത്തുയർത്തിക്കാട്ടി, പൂക്കൾ, ചമ്പയുടെ ചുഖ്, രാജ്മ മദ്ര, ചമ്പ ചപ്പൽ, ചമ്പ താൽ, പാംഗി കി താംഗി തുടങ്ങിയ പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു പ്രാദേശിക സ്വയംസഹായസംഘങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ ഉൽപ്പന്നങ്ങളെ അദ്ദേഹം രാജ്യത്തിന്റെ പൈതൃകം എന്നും വിശേഷിപ്പിച്ചു. പ്രാദേശികതയ്ക്കായുള്ള ശബ്ദമെന്നതിന്റെ ഉദാഹരണം ഉദ്ധരിച്ച്, പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്കു പ്രേരണനൽകുന്ന സ്വയംസഹായസംഘങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ‘ഒരു ജില്ല ഒരുൽപ്പന്നം’ പദ്ധതിക്കുകീഴിലാണ് ഈ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. ഹിമാചലിന്റെ പേരു ലോകമെമ്പാടും ഉയർത്താനും കൂടുതൽപേരിൽ ഹിമാചലിൽ നിർമിച്ച ഈ ഉൽപ്പന്നങ്ങൾ എത്തിക്കാനുമായി, വിദേശത്തെ ഉന്നതവ്യക്തികൾക്കുമുന്നിൽ ഈ കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

സംസ്‌കാരത്തെയും പൈതൃകത്തെയും വിശ്വാസത്തെയും മാനിക്കുന്ന ഗവണ്മെന്റാണ് ഇരട്ട എൻജിൻ ഗവണ്മെന്റെന്നു പ്രധാനമന്ത്രി പറഞ്ഞു. ചമ്പ ഉൾപ്പെടെ, മുഴുവൻ ഹിമാചലും വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും നാടാണ്. ഹിമാചൽ പ്രദേശിന്റെ പൈതൃകത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും കലവറയിലേക്കു വെളിച്ചംവീശി, കുളുവിലെ ദസറ ആഘോഷവേളയിൽ താൻ സന്ദർശനംനടത്തിയതിനെ അനുസ്മരിച്ച പ്രധാനമന്ത്രി, നമുക്ക് ഒരുവശത്തു പൈതൃകവും മറുവശത്തു വിനോദസഞ്ചാരവുമുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഡൽഹൗസി, ഖജ്ജിയാർ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ആത്മീയതയുടെയും വിനോദസഞ്ചാരസമ്പത്തിന്റെയും കാര്യത്തിൽ ഹിമാചലിന്റെ ചാലകശക്തിയാകും. ”ഇരട്ട എൻജിൻ ഗവണ്മെന്റ് മാത്രമേ ഈ ശക്തി തിരിച്ചറിയൂ. പഴയ ആചാരങ്ങൾ പരിഷ്‌കരിച്ചു പുതിയൊരു പാരമ്പര്യം സൃഷ്ടിക്കാൻ ഹിമാചൽ ഉറച്ചുകഴിഞ്ഞു.”- പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹിമാചൽ പ്രദേശിലെ ഉനയിൽ ബൾക്ക് ഡ്രഗ് പാർക്കിന് തറക്കല്ലിടുകയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി) രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെ, ഉനയിലെ അംബ് അണ്ടൗരയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനയാത്രയും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

Maintained By : Studio3