ഹെഡ്‌ഫോണുകളും ഇയര്‍ബഡുകളും കുട്ടികളുടെ കേള്‍വിശക്തിയെ ബാധിക്കും
കുട്ടികളില്‍ ശ്രവണേന്ദ്രിയ വ്യവസ്ഥയുടെ വളര്‍ച്ച പൂര്‍ത്തിയാകാത്തതിനാല്‍ കേള്‍വി പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്
ഹെഡ്‌ഫോണുകളുടെയും ഇയര്‍ബഡുകളുടെയും അമിതോപയോഗം കുട്ടികളില്‍ കേള്‍വി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ശ്രവണേന്ദ്രിയ വ്യവസ്ഥയുടെ വളര്‍ച്ച പൂര്‍ത്തിയാകാത്തതിനാലാണ് കുട്ടികളില്‍ ഹെഡ്‌ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളുടെ അമിതോപയോഗം കേള്‍വി ശക്തിയെ ബാധിക്കുമെന്ന് പറയുന്നത്.
പൊതുജനാരോഗ്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന 70 ഡെസിബെല്ലിനേക്കാള്‍ വളരെ ഉയര്‍ന്ന ശബ്ദത്തിലാണ് കുട്ടികളും കൗമാരക്കാരും മുതിര്‍ന്നവരുമെല്ലാം മണിക്കൂറുകളോളം പാട്ടും മറ്റും ആസ്വദിക്കുന്നത്. പാട്ട് കേള്‍ക്കല്‍ പോലെ വ്യക്തിപരമായി ആസ്വദിക്കുന്ന ശബ്ദങ്ങള്‍, വണ്ടികളുടെ ശബ്ദങ്ങള്‍, വീട്ടുപകരണങ്ങളുടെ ശബ്ദം, മറ്റ് ഉപകരണങ്ങള്‍, വിനോദ പരിപാടികള്‍ തുടങ്ങി ജോലിയുമായി ബന്ധപ്പെട്ടല്ലാതെ പല സ്രോതസ്സുകളില്‍ നിന്നായി വലിയ തോതിലുള്ള ശബ്ദ മലിനീകരണത്തിന് ആളുകള്‍ വിധേയരാകുന്നുണ്ടെന്ന് അമേരിക്ക ആസ്ഥാനമായ നിശബ്ദ കൂട്ടായ്മയിലെ അംഗമായ ഡാനിയര്‍ ഫ്രാങ്ക് പറയുന്നു.
ഒരു ദിവസം ഒരു മണിക്കൂര്‍ ഹെഡ്‌ഫോണ്‍, സ്പീക്കര്‍ തുടങ്ങിയ വ്യക്തിഗത ശബ്ദ സംവിധാനങ്ങളില്‍ നിന്നും 50 ശതമാനം ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ അഞ്ച് വര്‍ഷക്കാലത്തോളം ശ്രവിക്കുന്നവരിലാണ് കേള്‍വിയുമായി ബന്ധപ്പെട്ട തകരാറുകള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യത. 85 ഡെസിബെല്‍ വരെയുള്ള ശബ്ദങ്ങള്‍ കുട്ടികളുടെ കേള്‍വിശക്തിയെ ബാധിക്കില്ലെന്ന് മുമ്പ് വാള്‍ട്ട് സ്ട്രീറ്റ് ജേണലിലെ ഒരു ലേഖനം അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത്ര ഉയര്‍ന്ന ശബ്ദം കുട്ടികള്‍ക്കെന്നല്ല, ആര്‍ക്കും നല്ലതല്ലെന്ന് ഫിങ്ക് പറഞ്ഞു. ഫാക്ടറി തൊഴിലാളികളുടെയോ അല്ലെങ്കിലും മറ്റെന്തെങ്കിലും വലിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവരുടെയോ കേള്‍വിശക്തിക്ക് സംരക്ഷണം നല്‍കാത്ത ഉച്ചത്തിലുള്ള ആ ശബ്ദം ജീവിതകാലം മുഴുവന്‍ കേള്‍വിശക്തി നിലനിര്‍ത്തേണ്ട കുട്ടികളെ സംബന്ധിച്ചെടുത്തോളം വലിയ ആപത്താണെന്ന് അദ്ദേഹം വിശദീകരിച്ചു.
ശ്രവേണേന്ദ്രിയ വ്യവസ്ഥയുടെ വളര്‍ച്ച പൂര്‍ത്തിയാകാത്തതിനാലും സാധാരണരീതിയിലുള്ള ശ്രവണ ആരോഗ്യം പഠനത്തിനും സാമൂഹിക ഇടപെടലുകള്‍ക്കും അത്യാവശ്യമാണെന്നതിനാലും കുട്ടികളുടെ കേള്‍വിശക്തിക്ക് സംരക്ഷണ കവചമൊരുക്കേണ്ടത് അനിവാര്യമാണ്. സമീപഭാവിയില്‍ സംഭവിച്ചേക്കാവുന്ന അമിത ശബ്ദം മൂലമുള്ള കേള്‍വിശക്തി നഷ്ടമാകല്‍ ഇല്ലാതാക്കുന്നതിനായി വ്യക്തിഗത ശബ്ദ സംവിധാനങ്ങളില്‍ നിന്നും പുറത്തുവരുന്ന ശബ്ദത്തിന് നിയന്ത്രണമേര്പ്പെടുത്തേണ്ടതി
സ്വാഭാവികമായല്ലാതെ, ജീവിതശൈലി മൂലം കേള്‍വി നഷ്ടപ്പെടുന്നത് ആശയവിനിമയത്തിലെ ബുദ്ധിമുട്ട്, സാമൂഹികമായുള്ള ഒറ്റപ്പെടല്‍, വീഴ്ചകള്‍ക്കും അപകടങ്ങള്‍ക്കുമുള്ള സാധ്യത, മറവി അടക്കമുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.