Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആദ്യ പാദം എച്ച്ഡിഎഫ്സി ബാങ്കിന്‍റെ അറ്റാദായത്തില്‍ 16.1% വര്‍ധന

1 min read

മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്‍റെ അറ്റാദായം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 16.1 ശതമാനം വര്‍ധന രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ബാങ്കിന്‍റെ അറ്റാദായം 7,729.6 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്‍റെ അറ്റ പലിശ വരുമാനം 2020 ജൂണ്‍ 30 ന് അവസാനിച്ച പാദത്തിലെ 15,665.4 കോടിയില്‍ നിന്ന് 17,009.0 കോടി രൂപയായി കഴിഞ്ഞ പാദത്തില്‍ ഉയര്‍ന്നു.

‘ഈ പാദത്തില്‍, കോവിഡ് -19 ന്‍റെ രണ്ടാമത്തെ തരംഗം രാജ്യത്തെ ബാധിച്ചു, പരിവര്‍ത്തനം സംഭവിച്ച കൊറോണ വൈറസ് രോഗബാധ പെരുകാന്‍ ഇടയാക്കി. അവസാനം ഒരു പുരോഗതിയുണ്ടെങ്കിലും പാദത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗത്തും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെട്ടിരുന്നു,’ ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

  ടെക്നോപാര്‍ക്കില്‍ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍

ഈ തടസ്സങ്ങള്‍ ചില്ലറ വായ്പാ വിതരണം കുറയാനിടയാക്കി. മൂന്നാം കക്ഷി ഉല്‍പ്പന്നങ്ങളുടെ വില്‍പന, കാര്‍ഡ് ചെലവിടലുകള്‍ എന്നിവയും ഇടിഞ്ഞു. തിരിച്ചടവുകളിലും സമാഹരണങ്ങളിലും വെല്ലുവിളി നേരിട്ടു. കുറഞ്ഞ ബിസിനസ്സ് അളവുകളും ഉയര്‍ന്ന സ്ലിപ്പേജുകള്‍ക്കുമൊപ്പം നിഷ്ക്രിയാസ്തികള്‍ക്കായുള്ള നീക്കിയിരുപ്പ് വര്‍ധിപ്പിച്ചതും വരുമാനം കുറയാനിടയാക്കിയെന്ന് എച്ച്ഡിഎഫ്സി ബാങ്ക് വ്യക്തമാക്കി.

Maintained By : Studio3