മൂന്നാം പാദം എച്ച്ഡിഎഫ്സി ബാങ്കിന്‍റെ അറ്റാദായത്തില്‍ 18.1% വര്‍ധന
1 min readന്യൂഡെല്‍ഹി: 2020 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 8,758.3 കോടി രൂപ അറ്റാദായം നേടാനായെന്നും കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് ഇത് 18.1 ശതമാനം വർധനവാണെന്നും എച്ച്ഡിഎഫ്സി ബാങ്ക്. കഴിഞ്ഞ വർഷം മൂന്നാംപാദത്തിലെ അറ്റാദായം 7,416.48 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം അവലോകനം ചെയ്ത പാദത്തിൽ 15.1 ശതമാനം വർധിച്ച് 16,317.6 കോടി രൂപയായി. മുന്‍ വര്‍ഷം ഒക്റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ ഇത് 14,172.9 കോടി രൂപയായിരുന്നു. വായ്പകളിലുണ്ടായ 15.6 ശതമാനം മുന്നേറ്റവും 4.2 ശതമാനത്തിന്‍റെ പ്രധാന പലിശ മാർജിനുമാണ് അറ്റ പലിശ വരുമാനത്തെ മുന്നോട്ട് നയിച്ചതെന്ന് ബാങ്ക് വ്യക്തമാക്കി.
ബാങ്കിന്‍റെ അറ്റവരുമാനം ഡിസംബര്‍ പാദത്തില്‍ 23,760.8 രൂപയിലെത്തി. മൂന്നാം പാദത്തിൽ 7,443.2 കോടി രൂപയാണ് മറ്റ് വരുമാനം. വകയിരുത്തലിന് മുമ്പുള്ള പ്രവർത്തന ലാഭം 17.3 ശതമാനം ഉയർന്ന് 15,186.02 കോടി രൂപയായി. വായ്പാ ബുക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വർധിച്ച് 10.82 ലക്ഷം കോടി രൂപയായപ്പോള്‍ നിക്ഷേപം 19 ശതമാനം വര്‍ധിച്ച് 12.71 ലക്ഷം കോടി രൂപയിലെത്തി.
3,414.1 കോടി രൂപയുടെ വകയിരുത്തലാണ് സമ്മര്‍ദിത ആസ്തികള്‍ക്കും കണ്ടിന്‍ജന്‍സി വിഭാഗത്തിലുമായി നടത്തിയിട്ടുള്ളത്. ബാങ്കിന്‍റെ ആസ്തി ഗുണനിലവാരം ഡിസംബർ പാദത്തിൽ മെച്ചപ്പെട്ടു. മൊത്തം വായ്പയുടെ 0.81 ശതമാനമായി കുറഞ്ഞു. മുന്‍പാദത്തെ അപേക്ഷിച്ച് 27 ബിപിഎസ് കുറവ്. അറ്റ നിഷ്ക്രിയാസ്തി. 0.09 ശതമാനമായി കുറഞ്ഞു, 2020 സെപ്റ്റംബർ പാദത്തിൽ ഇത് 0.17 ശതമാനമായിരുന്നു. കാസ അനുപാതം 43 ശതമാനമാണ് രേഖപ്പെടുത്തിയത് 2019 ഡിസംബറില്‍ ഇത് 39.5 ശതമാനം ആയിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ 41.6 ശതമാനമായിരുന്നു കാസ അനുപാതം.