November 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജിഎസ്ടി പേയ്മെന്‍റ് സൗകര്യവുമായി ഡിസിബി ബാങ്ക്

കൊച്ചി: ജിഎസ്ടി പേയ്മെന്‍റ് പോര്‍ട്ടലുമായുള്ള സംയോജനം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡിസിബി ബാങ്ക് അറിയിച്ചു. ഇതോടെ നികുതിദായകര്‍ക്ക് ഓണ്‍ലൈനായും ബാങ്കിന്‍റെ ബ്രാഞ്ചുകള്‍ വഴിയും ചരക്കു സേവന നികുതി അടക്കാനാവും. സിജിഎസ്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി, യുജിഎസ്ടി തുടങ്ങിയവയെല്ലാം ജിഎസ്ടിഎന്‍ പോര്‍ട്ടല്‍ വഴി അടക്കാനാവും. നികുതിദായകര്‍ക്ക് ജിഎസ്ടി സംബന്ധമായ എല്ലാ സേവനങ്ങളും ചുമതലകളും നിറവേറ്റാന്‍ പോര്‍ട്ടല്‍ സൗകര്യമൊരുക്കും. ഡിസിബി ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ബാങ്ക് ബ്രാഞ്ച് ശൃംഖല വഴി ജിഎസ്ടി പേയ്മെന്‍റ് അടക്കാനാവും. ഇതിനു പുറമെ ഡിസിബി ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഡിസിബി ബാങ്ക് ഇന്‍റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായും അടക്കാം.

  ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട്
Maintained By : Studio3