ഒഎഫ്എസ് വഴി സ്റ്റീല്‍ അതോറിറ്റിയുടെ 10% ഓഹരി വില്‍പ്പന ഇന്നും നാളെയും
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ (സെയിൽ) 10 ശതമാനം ഓഹരികൾ ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) മാര്‍ഗത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ വിൽക്കും. ഇന്നും നാളെയുമായ ഓഫര്‍ ഫോര്‍ സെയില്‍ നടക്കും.
“റീട്ടെയിൽ ഇതര നിക്ഷേപകർക്കായി ഓഫർ ഫോർ സെയിൽ (ഓഫ്‌സ്) വ്യാഴാഴ്ച (14.1.2021) തുറക്കുന്നു. ജനുവരി 15 (വെള്ളി) റീട്ടെയിൽ നിക്ഷേപകർക്കാണ്. സര്‍ക്കിരിന്‍റെ ഓഹരി പങ്കാളിത്തത്തില്‍ നിന്നാണ് അഞ്ച് ശതമാനം ഓഹരികള്‍ കൈമാറുന്നത്. ഗ്രീൻഷൂ ഓപ്ഷനായി 5 ശതമാനം ഇക്വിറ്റികളും നല്‍കും ” ട നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു.
ഫ്ലോർ വില ഓരോ ഷെയറിനും 64 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ബിഎസ്‌ഇയിലെ സെയിലിന്റെ ഓഹരികൾ ബുധനാഴ്ച 74.70 രൂപയായി ക്ലോസ് ചെയ്തു. മുന്‍ദിവസത്തേക്കാള്‍ 1.58 ശതമാനം ഇടിവ്.