വാഹന രേഖകള്‍, ലൈസന്‍സ് എന്നിവയുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി
1 min readന്യൂഡെല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സ് , രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി), പെര്‍മിറ്റ് തുടങ്ങിയ മാട്ടോര്‍ വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കാലാവധി തീര്‍ന്ന രേഖകള്‍ ജൂണ്‍ 30ന് ശേഷം പുതുക്കിയാല്‍ മതിയാകും. കോവിഡ് -19 പല സാഹചര്യങ്ങളിലും വീണ്ടും പരക്കുന്ന സാഹചര്യത്തിലാണ് നടപടി.
2020 ഫെബ്രുവരി 1 ന് ശേഷം കാലഹരണപ്പെട്ടതോ അല്ലെങ്കില്‍ 2021 മാര്‍ച്ച് 31നുള്ളില്‍ കാലഹരണപ്പെടുന്നതോ ആയ ഫിറ്റ്നെസ്, പെര്‍മിറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍, മറ്റ് രേഖകള്‍ എന്നിവയുടെ സാധുത പുതുക്കാന്‍ പലയിടങ്ങളിലും ലോക്ക്ഡൗണ്‍ മൂലം സാധ്യമായിട്ടില്ലാത്ത സാഹചര്യത്തില്‍ അവയുടെ സാധുത നീട്ടി നല്‍കുന്നുവെന്നാണ് സ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
രേഖകള്‍ പുതുക്കാത്തതിന്‍റെ പേരില്‍ വാഹന ഉടമകള്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും സാഹചര്യം ഉള്‍ക്കൊണ്ടുകൊണ്ട് പൂര്‍ണമായ ഇളവ് ഇക്കാര്യത്തില്‍ അനുവദിക്കണമെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.