ടെലികോം ഉപകരണങ്ങള്‍ക്ക് പിഎല്‍ഐ
ഇന്ത്യയിലെ ടെലികോം ഉപകരണങ്ങള്‍ നിര്‍മാണത്തിനുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്‍റീവ് (പിഎല്‍ഐ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യയില്‍ ടെലികോം എക്യുപ്മെന്‍റുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് സ്കീം. ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ടെലികോം ഉപകരണങ്ങളുടെ ഉല്‍പാദനത്തില്‍ വലിയ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.