Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍

1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ നോളജ് കമ്മ്യൂണിറ്റിയായ നാസ്കോം ഫയ:80 ഗൂഗിള്‍ ഫോര്‍ ഡെവലപ്പേഴ്സുമായി സഹകരിച്ച് ഗൂഗിള്‍ ജെമിനി, ജെമ്മ എന്നിവ ഉപയോഗിച്ച് ഡൈനാമിക് റിട്രീവല്‍-ഓഗ്മെന്‍റഡ് ജനറേഷന്‍ (റാഗ്) ആപ്പുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട സെമിനാര്‍ സംഘടിപ്പിക്കുന്നു. വൈകുന്നേരം അഞ്ചിന് ടെക്നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ ഫ്ളോര്‍ ഓഫ് മാഡ്നസില്‍ ‘ഇന്നവേറ്റിംഗ് വിത്ത് ഗൂഗിള്‍ ജെമിനി’ എന്ന വിഷയത്തിലാണ് സെമിനാര്‍. ഗൂഗിള്‍ ഡെവലപ്പര്‍ വിദഗ്ധനായ തരുണ്‍ ആര്‍ ജെയിന്‍ സെമിനാറിന് നേതൃത്വം നല്കും. ഐടി വിദഗ്ധര്‍ക്കും ഗവേഷകര്‍ക്കുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ലളിതമായ ഓപ്പണ്‍ സോഴ്സ് ജനറേറ്റീവ് എഐ (ജെന്‍ എഐ) മോഡലുകളുടെ ഒരു ശേഖരമാണ് ജെമ്മ. ജെമ്മ എല്‍എല്‍എം മോഡലുകളെക്കുറിച്ചും ഗൂഗിള്‍ ജെമിനി ഉപയോഗിച്ച് റാഗ് ആപ്പുകള്‍ നിര്‍മ്മിക്കുന്നതിനെ ക്കുറിച്ചുമുള്ള വിവിധ സെഷനുകള്‍ സെമിനാറിന്‍റെ ഭാഗമായുണ്ടാകും. നാസ്കോം ഫയ:80 സംഘടിപ്പിക്കുന്ന ഓപ്പണ്‍ ടെക് സെമിനാറിന്‍റെ 115-ാം പതിപ്പാണിത്.

  ഐബിഎസിന് ടിഎംഎ സിഎസ്ആര്‍ അവാര്‍ഡ്
Maintained By : Studio3