സ്വര്‍ണ്ണക്കടത്ത്: കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മിനെതിരെ
1 min read
തിരുവനന്തപുരം: സ്വര്‍ണ്ണ കള്ളക്കടത്തുകാരെയും ബലാത്സംഗകേസിലെ പ്രതികളെയും സംരക്ഷിച്ചതിന് കോണ്‍ഗ്രസും ബിജെപിയും ഭരണകക്ഷിയായ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നു. എന്നാല്‍ കള്ളക്കടത്തുകാരുമായി ഏതെങ്കിലും ഇടപാടുകള്‍ നടത്തുകയോ അഴിമതിക്കാരായ ഏതെങ്കിലും പാര്‍ട്ടി അംഗങ്ങളെ സംരക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസില്‍ പാര്‍ട്ടിയിലെ താഴ്ന്ന നിലയിലുള്ള കേഡറുകളുടെ പേരുകള്‍ മുന്‍പന്തിയില്‍ വന്നതിനെത്തുടര്‍ന്ന് സി.പി.ഐ-എം പ്രതിരോധത്തിലാണ്. സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ സംശയിക്കപ്പെടുന്ന അര്‍ജുന്‍ ആയങ്കി സി.പി.ഐ-എം അനുഭാവിയും കണ്ണൂരിലെ പാര്‍ട്ടി ‘റെഡ് വൊളന്‍റിയര്‍’ ക്യാപ്റ്റനുമായിരുന്നു. സൈബര്‍ ലോകത്ത് എതിരാളികളെ ആക്രമിക്കുന്ന ഒരു ‘ഫേസ്ബുക്ക് യോദ്ധാവ്’ ആയിരുന്നു. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് സംഭവങ്ങള്‍ പുറത്തുവന്നതോടെ കണ്ണൂരിലും സംസ്ഥാന തലത്തിലും പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ കൈയ്യൊഴിഞ്ഞു.
തിങ്കളാഴ്ച അദ്ദേഹം കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നു. ഏതാനും മണിക്കൂറുകള്‍ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാര്യങ്ങളില്‍ മൗനം വെടിയാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. ‘ബലാത്സംഗക്കേസ് പ്രതികളുടെയും സ്വര്‍ണ്ണക്കടത്ത് നടത്തുന്നവരുടെയും സരംക്ഷകരാണ് ഇന്ന് സിപിഎം. നിലവില്‍ സ്വര്‍ണ്ണക്കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നല്ലൊരു പങ്കും സൈബര്‍ ലോകത്തെ സജീവ പ്രവര്‍ത്തകരാണ്. അവര്‍ പാര്‍ട്ടിയെ പ്രതിരോധിക്കുകയും എതിരാളികളെ ആക്രമിക്കുകയും ചെയ്യുന്നു. കണ്ണൂര്‍ സി.പി.ഐ-എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉന്നയിക്കുന്ന ദുര്‍ബലമായ പ്രതിരോധമാണ് ഇപ്പോള്‍ നാം കാണുന്നത്. ഈ സംഭവങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല,’സതീശന്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഒരു ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചിക്കപ്പെട്ടു. അതില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കാര്യങ്ങള്‍ നടക്കുന്ന രീതിയെക്കുറിച്ച് രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണം അടങ്ങിയിരിക്കുന്നു. അതില്‍ ഒരാള്‍ പറയുന്നത്, സ്വര്‍ണക്കടത്ത് നടത്തിയ ഓരോ ബാച്ചില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ മൂന്നിലൊന്ന് പാര്‍ട്ടിയുമായി അടുത്ത ആളുകളിലേക്ക് പോകുന്നു.ഭാവിയില്‍ കള്ളക്കടത്ത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണിതെന്നും പറയുന്നു.
കള്ളക്കടത്തുകാരെയും ബലാത്സംഗക്കേസിലെ പ്രതികളെയും സംരക്ഷിക്കുന്നത് സി.പി.ഐ-എം തന്നെയാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് സംസ്ഥാന ബിജെപി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കള്ളക്കടത്തിനും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സിപിഐ-എം മാര്‍ച്ചുകള്‍ നടത്തുന്ന രീതി വിചിത്രമാണ്, ഇത് സിപിഐ-എം നേതൃത്വത്തിന്‍റെ നിയന്ത്രണത്തിലുള്ള ഈ കള്ളക്കടത്തുകാരാണ് നടത്തുന്നത്. അന്വേഷണം ആരംഭിച്ചാല്‍ അത് ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് എത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.