November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൂന്ന് സ്മാര്‍ട്ട്‌വാച്ചുകളുമായി ജിയോണി

സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു6, സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു7, സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു8 എന്നീ സ്മാര്‍ട്ട്‌വാച്ചുകളാണ് അവതരിപ്പിച്ചത്. യഥാക്രമം 6,999 രൂപയും 3,999 രൂപയും 8,999 രൂപയുമാണ് വില  

ജിയോണി സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു6, സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു7, സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു8 എന്നീ മൂന്ന് സ്മാര്‍ട്ട്‌വാച്ചുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 6,999 രൂപയും 3,999 രൂപയും 8,999 രൂപയുമാണ് വില. വിപണി അവതരണ ഓഫര്‍ എന്ന നിലയില്‍ 2,099 രൂപ നല്‍കി ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു7 വാങ്ങാമെന്ന് ജിയോണി അറിയിച്ചു. മാറ്റ് ബ്ലാക്ക്, മിമി പിങ്ക്, ടീല്‍ ഗ്രീന്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു6, സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു8 എന്നീ മോഡലുകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എക്ലിപ്‌സ് ബ്ലാക്ക്, സിയന്ന ബ്രൗണ്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ജിയോണി സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു8 ലഭിക്കും.

ഫിറ്റ്‌നസ്, ഹൃദയമിടിപ്പ് നിരക്ക് എന്നിവ നിരീക്ഷിക്കുന്നത് കൂടാതെ ആക്റ്റിവിറ്റികള്‍ നിരീക്ഷിക്കുന്നതിന് സ്‌പോര്‍ട്‌സ് മോഡുകള്‍ നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളുമായി പൊരുത്തപ്പെടുന്നതാണ് സ്മാര്‍ട്ട്‌വാച്ചുകള്‍. സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു6, സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു8 എന്നീ സ്മാര്‍ട്ട്‌വാച്ചുകളില്‍ ബ്ലൂടൂത്ത് വഴി വോയ്‌സ് കോളുകള്‍ ചെയ്യാന്‍ കഴിയും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ജിയോണി സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു6

ചതുരാകൃതിയുള്ള ഡിസ്‌പ്ലേ ലഭിച്ചതാണ് ജിയോണി സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു6. മുകളിലായി കര്‍വ്ഡ് ഗ്ലാസിന്റെ സുരക്ഷ ലഭിച്ചു. വോയ്‌സ് കോളിംഗ്, മ്യൂസിക് പ്ലേബാക്ക് എന്നിവയ്ക്കായി ബ്ലൂടൂത്ത് വേര്‍ഷന്‍ 5 കണക്റ്റിവിറ്റി നല്‍കി. വോയ്‌സ് കോളുകള്‍ക്കായി ഇന്‍ബില്‍റ്റ് സ്പീക്കര്‍, മൈക്രോഫോണ്‍ എന്നിവ ലഭിച്ചു. വയര്‍ലെസായി വോയ്‌സ് കോളുകള്‍ സ്വീകരിക്കുന്നതിനും മ്യൂസിക് പ്ലേ ചെയ്യുന്നതിനും സ്വന്തം ഹെഡ്‌ഫോണുമായി സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു6 കണക്റ്റ് ചെയ്യാന്‍ കഴിയും.

ഹെല്‍ത്ത്, ഫിറ്റ്‌നസ് എന്നിവ നിരീക്ഷിക്കുന്നത് കൂടാതെ സ്ലീപ്പ് മോണിറ്റര്‍, കലോറി കൗണ്ടര്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും നല്‍കി. ഹൃദയമിടിപ്പ് നിരക്ക്, രക്തത്തിലെ ഓക്‌സിജന്‍ തോത് എന്നിവയും സ്മാര്‍ട്ട്‌വാച്ച് നിരീക്ഷിക്കും. നാല്‍പ്പതിലധികം ക്ലൗഡ് അധിഷ്ഠിത വാച്ച് ഫേസുകള്‍ ലഭ്യമാണ്.

220 എംഎഎച്ച് ബാറ്ററിയാണ് ജിയോണി സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു6 ഉപയോഗിക്കുന്നത്. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 15 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ സമയം, 5 ദിവസത്തെ യൂസേജ് എന്നിവ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. സ്മാര്‍ട്ട്‌വാച്ചിന്റെ മറ്റ് സ്‌പെസിഫിക്കേഷനുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ജിയോണി സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു7  

1.3 ഇഞ്ച് വലുപ്പമുള്ള വൃത്താകൃതിയുള്ള ടച്ച് ഡിസ്‌പ്ലേയാണ് ജിയോണി സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു7 സ്മാര്‍ട്ട്‌വാച്ചിന് നല്‍കിയത്. 24 മണിക്കൂറും ഹൃദയമിടിപ്പ് നിരക്ക് നിരീക്ഷിക്കുന്നതിന് ഇന്‍ബില്‍റ്റ് സെന്‍സര്‍ നല്‍കി. രക്തത്തിലെ ഓക്‌സിജന്‍ തോതും സ്മാര്‍ട്ട്‌വാച്ച് നിരീക്ഷിക്കും. പൊരുത്തപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുമായി കണക്റ്റ് ചെയ്താല്‍, കോളുകള്‍, ടെക്‌സ്റ്റ് മെസേജുകള്‍, ഇമെയിലുകള്‍, വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്പുകളുടെ അപ്‌ഡേറ്റുകള്‍ എന്നീ നോട്ടിഫിക്കേഷനുകള്‍ ലഭിക്കും. പ്രത്യേക കണ്‍ട്രോളുകള്‍ ഉപയോഗിച്ച് വയര്‍ലെസായി സ്മാര്‍ട്ട്‌ഫോണില്‍ ഫോട്ടോകള്‍ എടുക്കാന്‍ കഴിയും.

ദിവസവും നിങ്ങളുടെ ആക്റ്റിവിറ്റികള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക ഫിറ്റ്‌നസ് മോഡ് നല്‍കി. കണക്റ്റ് ചെയ്ത സ്മാര്‍ട്ട്‌ഫോണില്‍ റിയല്‍ ടൈം റിസല്‍ട്ടുകള്‍ ലഭിക്കുന്നതിന് ‘ജി ബഡ്ഡി’ ആപ്പുമായി സ്മാര്‍ട്ട്‌വാച്ച് പെയര്‍ ചെയ്യാന്‍ കഴിയും.

ബൂടൂത്ത് വേര്‍ഷന്‍ 4 സപ്പോര്‍ട്ട് ലഭിച്ചതാണ് ജിയോണി സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു7. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് ഐപി67 റേറ്റഡ് ബില്‍ഡ് സവിശേഷതയാണ്. ആന്‍ഡ്രോയ്ഡ് 4.4, ഐഒഎസ് 9.0 എന്നിവയിലെങ്കിലും പ്രവര്‍ത്തിക്കുന്ന ഡിവൈസുകളുമായി സ്മാര്‍ട്ട്‌വാച്ച് പൊരുത്തപ്പെടും. 130 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ നാല് ദിവസം വരെ ഉപയോഗിക്കാന്‍ കഴിയും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ജിയോണി സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു8  

സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു7 പോലെ വൃത്താകൃതിയുള്ള ഡിസ്‌പ്ലേ, ടച്ച് സപ്പോര്‍ട്ട് എന്നിവ ലഭിച്ചതാണ് ജിയോണി സ്‌റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു8. സ്പീക്കര്‍, മൈക്രോഫോണ്‍ എന്നിവയോടെയാണ് സ്മാര്‍ട്ട്‌വാച്ച് വരുന്നത്. ഹൃദയമിടിപ്പ് നിരക്ക്, ആര്‍ത്തവചക്രം, ഉറക്കം എന്നിവ നിരീക്ഷിക്കുന്നത് കൂടാതെ പെഡോമീറ്റര്‍, കലോറി കൗണ്ടര്‍ എന്നീ ഹെല്‍ത്ത്, ഫിറ്റ്‌നസ് ഫീച്ചറുകള്‍ ലഭിച്ചു. കൂടാതെ, ‘ഫൈന്‍ഡ് മൈ ഫോണ്‍’ പ്രീലോഡഡ് ഫീച്ചറാണ്. കണക്റ്റ് ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.

ഔട്ട്‌ഡോര്‍ റണ്‍, ഔട്ട്‌ഡോര്‍ വോക്ക്, ഇന്‍ഡോര്‍ റണ്‍, ഇന്‍ഡോര്‍ വോക്ക്, ഹൈക്കിംഗ്, സ്‌റ്റെയര്‍ സ്‌റ്റെപ്പര്‍, ഔട്ട്‌ഡോര്‍ സൈക്കിള്‍, സ്‌റ്റേഷണറി ബൈക്ക്, ഇല്ലിപ്റ്റിക്കല്‍, റോവിംഗ് മഷീന്‍ തുടങ്ങിയ സ്‌പോര്‍ട്‌സ് മോഡുകള്‍ നല്‍കിയിരിക്കുന്നു. 300 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 7 ദിവസം ഉപയോഗിക്കാന്‍ കഴിയും. 18 ദിവസമാണ് സ്റ്റാന്‍ഡ്‌ബൈ സമയം.

Maintained By : Studio3