November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരള ലുക്ക്‌സ് എഹെഡ് : കയറ്റുമതി പ്രോല്‍സാഹന കൗണ്‍സില്‍ രൂപീകരണം പരിഗണനയില്‍: മുഖ്യമന്ത്രി

ആധുനിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേരളത്തിന് വ്യാവസായിക ലോകത്തിന്റെ പിന്തുണ


തിരുവനന്തപുരം: കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെയും പാരിസ്ഥിതിക വ്യവസ്ഥയെയും ബാധിക്കാതെ തന്നെ ്യാവസായിക വികസനത്തില്‍ വലിയ മുന്നേറ്റങ്ങള്‍ സാധ്യമാക്കുന്നതിന് കേരളത്തിന് പിന്തുണയും നിര്‍ദേശവും നല്‍കി വ്യാവസായിക തലവന്‍മാര്‍. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ‘കേരള ലുക്ക്‌സ് അഹെഡ്’ എന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെയും കണ്‍സള്‍ട്ടേഷന്റെയും ഭാഗമായി നടന്ന ഒരു പ്രത്യേക വ്യവസായ സെഷനില്‍ രത്തന്‍ ടാറ്റ, ആനന്ദ് മഹീന്ദ്ര എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ വ്യവസായ ക്യാപ്റ്റന്‍മാര്‍ പങ്കെടുത്തു.

ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണനത്തിനായി ഒരു കയറ്റുമതി പ്രോല്‍സാഹന കൗണ്‍സില്‍ രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനം നിക്ഷേപകര്‍ക്ക് വലിയ അവസരങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ പങ്കാളികളാകാന്‍ വ്യവസായ പ്രമുഖരെ ക്ഷണിക്കുന്നുവെന്നും മുഖ്യമന്ത്രി സമ്മേളനത്തില്‍ പറഞ്ഞു. ഒരു ആധുനിക സമ്പദ്വ്യവസ്ഥയും ഉള്‍ച്ചേര്‍ച്ചയുള്ള സമൂഹവും കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

സംസ്ഥാനത്തെ പുതിയ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ ശ്ലാഖിച്ച വ്യാവസായിക പ്രമുഖര്‍ വിവര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ടൂറിസം എന്നിവ സംസ്ഥാനത്ത് വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന മേഖലകളാണെന്ന് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സ്വാഭാവിക പ്രകൃതിഭംഗി നിലനിര്‍ത്താനുള്ള ആഗ്രഹം മൂലം കേരളത്തിന്റെ വ്യാവസായിക വികസനം ഇന്ത്യയിലെ മറ്റെവിടെയും പോലെ ആക്രമണാത്മകം ആയിരുന്നില്ലെന്ന് ടാറ്റ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ രത്തന്‍ ടാറ്റ പറഞ്ഞു.

കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി ഉല്‍പ്പാദന വളര്‍ച്ച നേടാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ സാമ്പത്തിക വളര്‍ച്ചയ്ക്കും നൈപുണ വളര്‍ച്ചയ്ക്കുമായി അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തേക്ക് സംസ്ഥാനം അതിന്റെ ദൗത്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

വിപ്രോ ലിമിറ്റഡിന്റെ സ്ഥാപക ചെയര്‍പേഴ്സണ്‍ അസിം പ്രേംജി, മാനവ ശേഷി വികസനത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനുമുള്ള സംസ്ഥാനത്തിന്റെ നിരന്തരമായ പ്രതിബദ്ധതയ്ക്ക് ആദരവ് പ്രകടമാക്കി. ഇത് വിദ്യാഭ്യാസം, ആരോഗ്യം, പ്രാദേശിക ഭരണം എന്നിവയില്‍ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷിക ആധുനികവത്കരണം ഇലക്ട്രിക്കല്‍ മൊബിലിറ്റി എന്നിവയില്‍ സംസ്ഥാനവുമായ ഇടപഴകല്‍ തുടരുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു.

കിരണ്‍ മജുംദാര്‍ ഷാ, ക്രിസ് ഗോപാലകൃഷ്ണന്‍, എം.എ. യൂസഫലി, രവി പിള്ള തുടങ്ങിയ വ്യസായ പ്രമുഖരും സെഷനില്‍ സംസാരിച്ചു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ
Maintained By : Studio3