November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്‌പെയര്‍ വീല്‍ ഇല്ലാതെ ഫോഡ് ഇക്കോസ്‌പോര്‍ട്ട് എസ്ഇ വേരിയന്റ്

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. യഥാക്രമം 10.49 ലക്ഷം രൂപയും 10.99 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ഫോഡ് ഇക്കോസ്‌പോര്‍ട്ട് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എസ്ഇ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടൈറ്റാനിയം വേരിയന്റ് അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റ് വിപണിയിലെത്തിക്കുന്നത്. ടെയ്ല്‍ഗേറ്റില്‍ സ്‌പെയര്‍ വീല്‍ ഇല്ലാതെയാണ് എസ്ഇ വേരിയന്റ് വരുന്നത്. അതായത്, സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഗ്ലോബല്‍ സ്‌പെക് മോഡലിന്റെ സ്‌റ്റൈലിംഗ് സൂചകങ്ങള്‍ സ്വീകരിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ എസ്ഇ വേരിയന്റ് ലഭിക്കും. യഥാക്രമം 10.49 ലക്ഷം രൂപയും 10.99 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

കാഴ്ച്ചയില്‍, നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്‍ ഭാഗത്താണ് പ്രധാന വ്യത്യാസം. ക്രോം സ്ലാറ്റ്, പുതിയ നമ്പര്‍ പ്ലേറ്റ് ഹൗസിംഗ് എന്നിവ സഹിതം പുതിയ ടെയ്ല്‍ഗേറ്റ്, സില്‍വര്‍ ഇന്‍സര്‍ട്ട് സഹിതം പുതുതായി ഡുവല്‍ ടോണ്‍ ബംപര്‍ എന്നിവയാണ് പിറകിലെ കാഴ്ച്ച. 16 ഇഞ്ച് വ്യാസമുള്ള ഹൈ ഗ്ലോസ് സില്‍വര്‍ അലോയ് വീലുകളിലാണ് പുതിയ വേരിയന്റ് വരുന്നത്. പുതുതായി ബോഡിയുടെ അതേ നിറമുള്ള ഹൗസിംഗില്‍ ഫോഗ്‌ലാംപുകള്‍ നല്‍കി. ക്രോം അലങ്കാരങ്ങളോടെ ഷഡ്ഭുജ ആകൃതിയുള്ള ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം വലിയ പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടെ പുറത്തെ ബാക്കി കാര്യങ്ങള്‍ വലിയ മാറ്റമില്ലാതെ തുടരുന്നു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ട്യൂബ്‌ലെസ് ടയറുകള്‍, പങ്ക്ചര്‍ റിപ്പയര്‍ കിറ്റ് എന്നിവ പുതിയ വേരിയന്റിന് ലഭിച്ചു. ഇവ മൂന്നും ഉണ്ടെങ്കില്‍ ഒമ്പത് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന എം1 വിഭാഗത്തിലെ എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും സ്‌പെയര്‍ വീല്‍ ഒഴിവാക്കാമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കഴിഞ്ഞ ജൂലൈയില്‍ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു.

കാബിനകത്തെ കാഴ്ച്ചയില്‍ വലിയ മാറ്റങ്ങളില്ല. പുതിയ വേരിയന്റില്‍ നാവിഗേഷന്‍ സഹിതം 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ നല്‍കി. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം സിങ്ക് 3 ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഫോഡ് പാസ് ഇന്റഗ്രേഷന്‍ എന്നീ കണക്റ്റിവിറ്റി ഫീച്ചറുകള്‍ ലഭിച്ചു. ഫാക്റ്ററി ഫിറ്റഡ് ക്ലൗഡ് കണക്റ്റഡ് ഡിവൈസ് സഹിതം വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്പാണ് ഫോഡ് പാസ്. വിദൂരത്തിരുന്ന് സ്റ്റാര്‍ട്ട്, സ്റ്റോപ്പ്, ലോക്ക്, അണ്‍ലോക്ക് എന്നിവ ഫോഡ്പാസ് ആപ്പ് വഴി സാധിക്കും. സണ്‍റൂഫ് കൂടി ലഭിച്ചു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകള്‍ തന്നെയാണ് പുതിയ വേരിയന്റ് ഉപയോഗിക്കുന്നത്. 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 120 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 4 സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍ പുറപ്പെടുവിക്കുന്നത് 99 ബിഎച്ച്പി കരുത്തും 217 എന്‍എം ടോര്‍ക്കുമാണ്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. പെട്രോള്‍ എന്‍ജിന് ഓപ്ഷണലായി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കും.

Maintained By : Studio3