December 23, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

27,000 കോടി സമഹാരിച്ച് ഫ്ളിപ്കാര്‍ട്ട്; മൂല്യം 37.6 ബില്യണ്‍ ഡോളര്‍

1 min read
  • വാള്‍മാര്‍ട്ട് ഏറ്റെടുക്കലിന് ശേഷം ആദ്യമായാണ് ഫ്ളിപ്കാര്‍ട്ട് പുറമെനിന്ന് നിക്ഷേപം സമാഹരിക്കുന്നത്
  • ആമസോണ്‍, റിലയന്‍സ്, ടാറ്റ ത്രയത്തെ നേരിടുക ലക്ഷ്യം
  • ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയും നിക്ഷേപം നടത്തി

ബെംഗളൂരു: രാജ്യത്തെ ഇ-കൊമേഴ്സ് വിപ്ലവത്തിന് നാന്ദി കുറിച്ച ഫ്ളിപ്കാര്‍ട്ട് വീണ്ടും വന്‍നിക്ഷേപം സമാഹരിച്ചു. 27,000 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. യുഎസ് കേന്ദ്രമാക്കിയ ബഹുരാഷ്ട്ര ഭീമന്‍ 2018ല്‍ ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുത്ത ശേഷം ആദ്യമായാണ് കമ്പനി പുറമെനിന്നുള്ള നിക്ഷേപകരില്‍ നിന്ന് ഫണ്ട് സമാഹരിക്കുന്നത്. 16 ബില്യണ്‍ ഡോളറെന്ന വമ്പന്‍ തുകയ്ക്കായിരുന്നു ഫ്ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തത്.


2018ല്‍ ഫ്ളിപ്കാര്‍ട്ടിന്‍റെ മൂല്യം 22 ബില്യണ്‍ ഡോളര്‍


സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്ന് സ്ഥാപിച്ച ഫ്ളിപ്കാര്‍ട്ട് ഇപ്പോള്‍ വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലാണ്. ആമസോണ്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ ഗ്രൂപ്പ് എന്നീ വന്‍കിടക്കാരുടെ ഇ-കൊമേഴ്സ് പദ്ധതികളെ വെല്ലുവിളിക്കാന്‍ ശക്തി സംഭരിക്കുകയാണ് പുതിയ നിക്ഷേപത്തിലൂടെ ഫ്ളിപ്കാര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി ഐഐടി യിലെ സഹപാഠികളായ സച്ചിന്‍ ബെന്‍സാലും ബിന്നി ബന്‍സാലും ആമസോണ്‍ ഡോട്ട് കോം എന്ന ഇ-കൊമേഴ്സ് ഭീമനില്‍ ജോലി ചെയ്യവേ ആണ് സമാനമായ ഒരു ഇന്ത്യന്‍ സംരംഭത്തെ പറ്റി ആലോചിക്കുന്നതും 2007 ല്‍ ഫ്ളിപ്പ്കാര്‍ട്ടിന് തുടക്കം കുറിക്കുന്നതും.

  'ഇന്നൊവേഷന്‍ ട്രെയിന്‍': യാത്രികരായി 950 ലധികം യുവസംരംഭകര്‍

2020ല്‍ ഫ്ളിപ്കാര്‍ട്ടിന്‍റെ മൂല്യം 24.9 ബില്യണ്‍ ഡോളര്‍


കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബോര്‍ഡ്, സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ജിഐസി, ജപ്പാനിലെ സോഫ്റ്റ്ബാങ്ക് വിഷന്‍ 2 ഫണ്ട്, ഫ്ളിപ്കാര്‍ട്ടിലെ ഏറ്റവും വലിയ ഓഹരി ഉടമയായ വാള്‍മാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളാണ് പുതിയ ഫണ്ടിംഗ് റൗണ്ടിനെ നയിച്ചത്. നിലവില്‍ ഫ്ളിപ്കാര്‍ട്ടില്‍ നിക്ഷേപമുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയും നിക്ഷേപ റൗണ്ടില്‍ പങ്കെടുത്തു.

പുതിയ ഫണ്ടിംഗ് റൗണ്ട് പൂര്‍ത്തിയാകുന്നതോടെ ഫ്ളിപ്കാര്‍ട്ടിന്‍റെ മൂല്യം 37.6 ബില്യണ്‍ ഡോളറായി ഉയരും. പോയ വര്‍ഷം 24.9 ബില്യണ്‍ ഡോളറായിരുന്നു ഫ്ളിപ്കാര്‍ട്ടിന്‍റെ മൂല്യം. മൂന്ന് വര്‍ഷം മുമ്പാകട്ടെ 22 ബില്യണ്‍ ഡോളറും.

  വസന്തോത്സവം-2025 ഡിസംബര്‍ 24 ന് തുടക്കമാകും

2021ല്‍ ഫ്ളിപ്കാര്‍ട്ടിന്‍റെ മൂല്യം കുതിച്ചത് 37.6 ബില്യണ്‍ ഡോളറിലേക്ക്


പുതിയ ഫണ്ടിംഗ് റൗണ്ടിന് ശേഷം വാള്‍മാര്‍ട്ടിന് ഫ്ളിപ്കാര്‍ട്ടിലുള്ള ഓഹരി വിഹിതം 75 ശതമാനമായിരിക്കും. പുതിയ മേഖലകളിലേക്ക് കടക്കാനും വിപണി വിഹിതം വര്‍ധിപ്പിക്കാനുമാകും ഫ്ളിപ്കാര്‍ട്ട് പുതിയ നിക്ഷേപം ഉപയോഗപ്പെടുത്തുക. ഗ്രോസറി, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ കമ്പനി കൂടുതല്‍ മൂലധനം ചെലവിടും.

ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗ്രോസറി വിപണി 2025 ആകുമ്പോഴേക്കും 22 ബില്യണ്‍ ഡോളറിന്‍റേതാകുമെന്നാണ് പ്രതീക്ഷ. ഈ വിപണിയിലും കാര്യമായ വിഹിതം നേടാന്‍ ഫ്ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നു. നിലവില്‍ ഓണ്‍ലൈന്‍ ഗ്രോസറി വിപണിയില്‍ ബിഗ് ബാസ്ക്കറ്റിനാണ് കൂടുതല്‍ വിഹിതം. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ബിഗ് ബാസ്ക്കറ്റിന് 37 ശതമാനം വിപണി വിഹിതമാണ് ഈ മേഖലയിലുള്ളത്. ആമസോണ്‍ ഇന്ത്യ, ഗ്രോഫേഴ്സ്, ഫ്ളിപ്കാര്‍ട്ട്, റിലയന്‍സിന്‍റെ ജിയോമാര്‍ട്ട് എന്നീ കമ്പനികളാണ് പിന്നാലെയുള്ളത്. ഈ വിപണിയില്‍ വലിയ കുതിച്ചുചാട്ടം ഫ്ളിപ്കാര്‍ട്ട് ആഗ്രഹിക്കുന്നുണ്ട്.

  നാസ സ്പേസ് ആപ്സ് ചലഞ്ചിന്റെ സംഘാടകരായി മലയാളി സ്റ്റാര്‍ട്ടപ്പ്
Maintained By : Studio3