October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൂന്ന് പുതിയ ഫീച്ചറുകള്‍ നല്‍കി മെസഞ്ചര്‍ ആപ്പ് പരിഷ്‌കരിച്ചു

മൂന്ന് പുതിയ ചാറ്റ് തീമുകള്‍, ക്വിക്ക് റിപ്ലൈ ബാര്‍, ക്യുആര്‍ കോഡ് സ്‌കാനിംഗ് ആന്‍ഡ് പെയ്‌മെന്റ് ലിങ്ക്‌സ് എന്നിവയാണ് പുതിയ ഫീച്ചറുകള്‍  

മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: മൂന്ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഫേസ്ബുക്ക് മെസഞ്ചര്‍ മൊബീല്‍ ആപ്പ് പരിഷ്‌കരിച്ചു. മൂന്ന് പുതിയ ചാറ്റ് തീമുകള്‍, ക്വിക്ക് റിപ്ലൈ ബാര്‍, ക്യുആര്‍ കോഡ് സ്‌കാനിംഗ് ആന്‍ഡ് പെയ്‌മെന്റ് ലിങ്ക്‌സ് എന്നിവയാണ് പുതിയ ഫീച്ചറുകള്‍. ഫേസ്ബുക്ക് മെസഞ്ചറിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളാണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. തല്‍ക്കാലം യുഎസില്‍ മാത്രമായിരിക്കും ക്യുആര്‍ കോഡ് സ്‌കാനിംഗ് ആന്‍ഡ് പെയ്‌മെന്റ് ലിങ്ക്‌സ് ഓപ്ഷന്‍ ലഭിക്കുകയെന്ന് സോഷ്യല്‍ മീഡിയ ഭീമന്‍ അറിയിച്ചു. മെസഞ്ചറിലും ഇന്‍സ്റ്റാഗ്രാമിലും പുതിയ തീമുകള്‍ ലഭ്യമായിരിക്കും.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

ഒലീവിയ റോഡ്രിഗോ, ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് 9 (എഫ്9), വേള്‍ഡ് ഓഷ്യന്‍സ് ഡേ എന്നിവയാണ് മെസേജിംഗ് ആപ്പിലെ മൂന്ന് പുതിയ തീമുകള്‍. ഒലീവിയ റോഡ്രിഗോയുടെ പ്രഥമ ആല്‍ബമായ ‘സൗര്‍’ സംബന്ധിച്ചതാണ് ഒലീവിയ റോഡ്രിഗോ തീം. മെയ് 21 നാണ് ഈ ആല്‍ബം റിലീസ് ചെയ്തത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് ഫ്രാഞ്ചൈസിന്റെ ഇരുപതാം വാര്‍ഷികം പ്രമാണിച്ചാണ് എഫ്9 തീം റിലീസ് ചെയ്തത്. ജൂണ്‍ എട്ടിനാണ് ലോക സമുദ്ര ദിനം ആചരിച്ചത്.

മീഡിയ വ്യൂവറിന്റെ താഴെയാണ് ക്വിക്ക് റിപ്ലൈ ബാര്‍ ചേര്‍ത്തത്. ഫുള്‍ സ്‌ക്രീന്‍ മോഡില്‍ ചിത്രം അല്ലെങ്കില്‍ വീഡിയോ കാണുമ്പോള്‍ തന്നെ യൂസര്‍മാര്‍ക്ക് മറുപടി നല്‍കാന്‍ കഴിയും. മീഡിയകള്‍ക്ക് മറുപടി നല്‍കുന്നതിന് പ്രധാന ചാറ്റിലേക്ക് തിരിച്ചുപോകേണ്ട ആവശ്യമില്ല. പ്രധാന ചാറ്റ് ബോക്‌സിലേക്ക് പിന്നീട് തിരിച്ചുപോകുന്നതിന് മീഡിയയില്‍ സൈ്വപ്പ്അപ്പ് ചെയ്താല്‍ മതി.

  സംഭവ് സ്റ്റീല്‍ ട്യൂബ്സ് ഐപിഒയ്ക്ക്

യുഎസിലെ ഉപയോക്താക്കള്‍ക്ക് ഇനി ഫേസ്ബുക്ക് പേ വഴി പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. ആരുമായും, ഫേസ്ബുക്കില്‍ പരസ്പരം ബന്ധമില്ലാത്തവര്‍ക്കുപോലും, ഇത്തരത്തില്‍ പണമിടപാടുകള്‍ നടത്താനാകും. സെറ്റിംഗ്‌സ് വഴി ഫേസ്ബുക്ക് പേയിലെത്തിയാല്‍ തങ്ങളുടെ പെയ്‌മെന്റ് ലിങ്കുകള്‍ അല്ലെങ്കില്‍ ക്യുആര്‍ കോഡ് ലഭിക്കും. പെയ്‌മെന്റ് ലിങ്കുകള്‍ ഷെയര്‍ ചെയ്യാനും ക്യുആര്‍ കോഡ് വഴി പണം സ്വീകരിക്കാനും നല്‍കാനും കഴിയും.

Maintained By : Studio3