വിനിമയത്തിലെ നോട്ടുകള്‍ 22 % ഉയര്‍ന്നു
ഇന്ത്യയില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ മൊത്തം മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത് 22 ശതമാനം വര്‍ധന. മഹാമാരി സൃഷ്ടിച്ച ആരോഗ്യ ആശങ്കകള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയ്ക്കും ഇടയിലാണ് ഈ വര്‍ധന.
സിഎംഎസ് ക്യാഷ് സൂചിക പ്രകാരം 2020 ഡിസംബര്‍ അവസാനം 27.78 ലക്ഷം കോടി രൂപയുടെ കറന്‍സി പ്രചാരത്തിലുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പുള്ള കാലയളവില്‍ ഇത് 22.70 ലക്ഷം കോടി ആയിരുന്നു. ഗ്രാമീണ മേഖലയിലെ നോട്ട് ഉപയോഗം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.