September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎന്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്‍റിന്‍റെ വിലയിരുത്തല്‍

1 min read
  • കോവിഡ് 19 ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപനങ്ങള്‍ക്കൊപ്പം എത്തിയില്ല

  • യുഎന്‍സിടിഡി 2020 മധ്യത്തില്‍ നടത്തിയ നിഗമനത്തേക്കാള്‍ വലിയ ഇടിവ് ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായി

ന്യൂഡെല്‍ഹി: കോവിഡ് -19ല്‍ നിന്ന് കരകയറാന്‍ ഇന്ത്യ നടപ്പാക്കിയ ഉത്തേജന നടപടികള്‍ പ്രാരംഭ പ്രഖ്യാപനങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു എന്ന് ഐക്യരാഷ്ട്രസഭയുടെ വ്യാപാര-വികസന കോണ്‍ഫറന്‍സിന്‍റെ (യുഎന്‍സിടിഡി) പുതിയ വിശകലനം പറയുന്നു. ഇതിനാല്‍ 2020ല്‍ രാജ്യം പ്രതീക്ഷിച്ചതിലും താഴെയുള്ള സാമ്പത്തിക പ്രകടനമാണ് നടത്തിയതെന്നും മാര്‍ച്ച് 18 ന് പുറത്തിറക്കിയ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്‍റ് 2020 അപ്ഡേറ്റില്‍ യുഎന്‍ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.

  ലക്ഷ്മി ഡെന്‍റല്‍ ലിമിറ്റഡ് ഐപിഒ

ഇന്ത്യ സ്വീകരിച്ച ആശ്വാസ നടപടികളുടെ അളവ് വളരെ ചെറുതാണെന്ന് മാത്രമല്ല, അവയിലേറെയും വിതരണത്തിലെ തടസ്സങ്ങള്‍ ലഘൂകരിക്കുന്നതിലും പണമൊഴുക്കിനെ പിന്തുണക്കുന്നതിലും കേന്ദ്രീകരിക്കുന്നതായിരുന്നു. ആവശ്യകത വര്‍ധിപ്പിക്കുന്നതിന് മതിയായ പ്രാധാന്യം നല്‍കിയിട്ടില്ല. 2020ലെ പ്രതീക്ഷിച്ചതിലും ആഴത്തിലുള്ള മാന്ദ്യമാണ് 2021ല്‍ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ ശക്തമായ വീണ്ടെടുക്കലിന് അടിത്തറയൊരുക്കുന്നത്. 2020 ല്‍ ഇന്ത്യയുടെ ജിഡിപി 6.9 ശതമാനം കുറയുമെന്നും 2021 ല്‍ 5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും യുഎന്‍സിടിഡി പ്രതീക്ഷിക്കുന്നു.

‘ആവശ്യകത പരിഗണിച്ചുകൊണ്ടുള്ള ഉത്തേജനത്തിലേക്ക് മാറുന്നതായി സൂചിപ്പിക്കുന്നതാണ് പുതിയ സാമ്പത്തിക വര്‍ഷത്തിനായി അവതരിപ്പിക്കപ്പെട്ട ബജറ്റ്. 2021-22ല്‍ പൊതുനിക്ഷേപം വര്‍ധനവുണ്ടാകും, പ്രത്യേകിച്ച് ഗതാഗത പശ്ചാത്തല സൗകര്യത്തില്‍. ആഗോള ഡിമാന്‍ഡില്‍ പ്രതീക്ഷിക്കുന്ന വീണ്ടെടുക്കല്‍ 2021ല്‍ കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താന്‍ സഹായിക്കുക,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

  10 ലക്ഷത്തിലധികം ആക്ടിവ യൂണിറ്റുകള്‍ വിറ്റഴിച്ച് ഹോണ്ട

മഹാമാരിയില്‍ നിന്ന് കരകയറുന്നതിന്, പൊതുചെലവിടലില്‍ വലിയ വര്‍ധന നിര്‍ദേശിച്ച പ്രാരംഭ പ്രഖ്യാപനങ്ങളില്‍ നിന്ന് ഇന്ത്യയുടെ യഥാര്‍ത്ഥ ധനപരമായ ഉത്തേജനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളുടെ സഞ്ചാരത്തില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വരുമാനത്തെയും ഉപഭോഗത്തെയും സാരമായി ബാധിക്കുക മാത്രമല്ല, വൈറസ് ബാധ തടയുന്നതില്‍ വലിയ പരിധി വരെ പരാജയപ്പെടുകയും ചെയ്തു. യുഎന്‍സിടിഡി 2020 മധ്യത്തില്‍ നടത്തിയ നിഗമനത്തേക്കാള്‍ വലിയ ഇടിവ് ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായി.

ആഗോള സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 4.7 ശതമാനം വളര്‍ച്ച നേടുമെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പ്രതീക്ഷിക്കുന്നു. സെപ്റ്റംബറിലെ നിഗമനമായ 4.3 ശതമാനത്തേക്കാള്‍ മുകളിലാണിത്. അമേരിക്കയിലെ ശക്തമായ വീണ്ടെടുക്കലും വാക്സിനുകള്‍ വിതരണം ചെയ്യുന്നതിലെ പുരോഗതിയും 1.9 ട്രില്യണ്‍ ഡോളറിന്‍റെ പുതിയ സാമ്പത്തിക ഉത്തേജനവുമാണ് ഇതിന് കാരണം. ഉപഭോക്തൃ ചെലവ് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, കൊറൊണയ്ക്ക് മുമ്പുള്ള പ്രവണതയില്‍ തുടരുകയായിരുന്നുവെങ്കില്‍ 2021 അവസാനത്തോടെ ആഗോള സമ്പദ്വ്യവസ്ഥ എത്തുമായിരുന്നതിന്‍റെ 10 ട്രില്യണ്‍ ഡോളറിലധികം കുറവായിരിക്കും നിലവിലെ സാഹചര്യത്തില്‍ പ്രാപ്തമാകുക.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്
Maintained By : Studio3