October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാര്‍ച്ചില്‍ എന്‍ജിനീയറിംഗ് കയറ്റുമതി 70% ഉയര്‍ന്നു

ചരക്ക് മേഖലയിലെ ഇന്ത്യയുടെ മൊത്തം ആഗോള കയറ്റുമതിയുടെ 25 ശതമാനവും എഞ്ചിനീയറിംഗ് ഇനങ്ങളാണ്

ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരിക്കു ശേഷമുള്ള ഒരു വലിയ വ്യാപാര വീണ്ടെടുക്കലിന്‍റെ പ്രതീക്ഷ നല്‍കി, രാജ്യത്ത് നിന്നുള്ള എന്‍ജിനീയറിംഗ് ചരക്കുകളുടെ കയറ്റുമതി മാര്‍ച്ചില്‍ 70.28 ശതമാനം വളര്‍ച്ച നേടി. ഈ കാലയളവില്‍ ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതി 34 ബില്യണ്‍ ഡോളറായിരുന്നു. 2020 മാര്‍ച്ചില്‍ ഇത് 21.49 ബില്യണ്‍ ഡോളറായിരുന്നു. 58.23 ശതമാനം വര്‍ധനയാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഉണ്ടായത്. ഇതുവരെയുള്ള ഏറ്റവു മികച്ച പ്രതിമാസ വളര്‍ച്ചയാണ് ഇത്.

  ഓള്‍ ടൈം പ്ലാസ്റ്റിക്സ് ലിമിറ്റഡ് ഐപിഒ

കയറ്റുമതിയിലെ പെട്ടെന്നുള്ള കുതിപ്പ് വാക്സിന്‍ വ്യാപനത്തിന്‍റെയുംം വൈറസ് വ്യാപനത്തിന്‍റെ ആശങ്ക കുറയുന്നതിന്‍റെയും പശ്ചാത്തലത്തില്‍ വരും മാസങ്ങളില്‍ ഈ മേഖലയില്‍ സ്ഥിരമായ വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയുള്‍പ്പെടെ ലോകത്തെ പ്രമുഖ സമ്പദ്വ്യവസ്ഥകള്‍ ആവശ്യകത വര്‍ധിപ്പിക്കുന്നതിനൊപ്പം ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളുകയാണ്.

അന്താരാഷ്ട്ര വ്യാപാരത്തിന് പ്രതീക്ഷിച്ചതിലും വേഗത്തില്‍ കോവിഡിനു മുമ്പുള്ള തലത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് ഇപ്പോള്‍ വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ‘മാര്‍ച്ച് മാസത്തില്‍ എന്‍ജിനീയറിംഗ് ചരക്കുകളുടെ കയറ്റുമതിയിലെ ശക്തമായ വളര്‍ച്ച ഈ മേഖലയെ സംബന്ധിച്ചിടത്തോളം ശോഭയുള്ള കാഴ്ചപ്പാടാണ് പ്രകടക്കുന്നത്, എന്നാല്‍ ഹ്രസ്വകാല കുതിച്ചുചാട്ടത്തിന്‍റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും നിഗമനത്തിലെത്തുന്നതിന് മുമ്പ് ജാഗ്രത പാലിക്കേണ്ടതുണ്ട്,’ ഇഇപിസി ഇന്ത്യ ചെയര്‍മാന്‍ മഹേഷ് ദേശായി പറഞ്ഞു.

  ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഫ്ളിപ്പ്കാര്‍ട്ടുമായി കൈകോര്‍ക്കുന്നു

പുതിയ വൈറസ് പടരുന്നതിനുള്ള സാധ്യതയ്ക്കിടയിലും ശുഭാപ്തി വിശ്വാസം നിലനിര്‍ത്തുകയാണ്. ഇന്ത്യയിലെ മാനുഫാക്ചറിംഗ് അന്തരീക്ഷവും രാജ്യത്തിന്‍റെ കയറ്റുമതി ശേഷിയും ഉയര്‍ത്തുന്നതില്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികള്‍ മികച്ച പ്രകടനത്തെ പിന്തുണയ്ക്കും. ഇരുമ്പയിര്, ഇലക്ട്രോണിക് വസ്തുക്കള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും മാര്‍ച്ചില്‍ കയറ്റുമതി വളര്‍ച്ച പ്രകടമാക്കി.
ചരക്ക് മേഖലയിലെ ഇന്ത്യയുടെ മൊത്തം ആഗോള കയറ്റുമതിയുടെ 25 ശതമാനവും എഞ്ചിനീയറിംഗ് ഇനങ്ങളാണ്. ഇത് ഏറ്റവും കൂടുതല്‍ വിദേശനാണ്യ വരുമാനം രാജ്യത്തിലേക്ക് എത്തിക്കുന്ന മേഖലയുമാണ്.

വൈദഗ്ധ്യം ഉള്ളവരും ഭാഗികമായി വൈദഗ്ധ്യമുള്ളവുമായ 4 ലക്ഷത്തോളം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്കാക്കുന്നത്.

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ
Maintained By : Studio3