November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കള്ളപ്പണ കേസ് ഫ്രാങ്ക്ളിന്‍ ടെമ്പിള്‍ട്ടണിനെതിരെ ഇഡി അന്വേഷണം

1 min read

ഇതാദ്യമായാണ് ഒരു മ്യൂച്ച്വല്‍ ഫണ്ട് സ്ഥാപനത്തിനെതിരെ ഇഡി കേസെടുക്കുന്നത്

ന്യൂഡെല്‍ഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട് കമ്പനിക്കെതിരെ എന്‍ഫോഴ്സ്മന്‍റ്െ ഡയറക്ടറേറ്റ് കേസ് ഫയല്‍ചെയ്തു. ഇതാദ്യമായാണ് ഒരു അസറ്റ് മാനേജുമെന്‍റ് കമ്പനിക്കെതിരെ ഇഡി കേസെടുക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ആറ് ഡെറ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.

നിക്ഷേപകരെ കബളിപ്പിക്കാന്‍ ക്രിമിനല്‍ ഗൂഡാലോചന, നിക്ഷേപകര്‍ക്ക് വന്‍തോതില്‍ നഷ്ടമുണ്ടാകാനിടയാക്കി, നിയമവിരുദ്ധമായി നേട്ടമുണ്ടാക്കി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഫയല്‍ചെയ്ത എഫ്ഐആര്‍ അടിസ്ഥാനമാക്കിയാണ് ഇ.ഡി കേസെടുത്തത്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ആറു പദ്ധതികള്‍ നിര്‍ത്തലാക്കിയത്തിന് പ്രമുഖ കമ്പനി ആയ ഫ്രാങ്ക്ളിന്‍ ടെമ്പിള്‍ടണിനോട് 9122 കോടി രൂപ നിക്ഷേപകര്‍ക്ക് നല്‍കണം എന്നു സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഫെബ്രുവരി രണ്ടിനായിരുന്നു ഇത്. നിര്‍ത്തലാക്കിയ ആറു പദ്ധതികള്‍ ആണ് കാരണം. ഏപ്രില്‍ മാസത്തില്‍ ആയിരുന്നു ആറു സ്കീമുകള്‍ കമ്പനി നിര്‍ത്തിയത്.

ജസ്റ്റിസുമാരായ അബ്ദുല്‍ നസീറും സഞ്ജീവ് ഖന്നയും അടങ്ങുന്ന ബഞ്ചിന്‍റേതായിരുന്നു ഉത്തരവ്. ഏപ്രിലില്‍ നിര്‍ത്തലാക്കിയതിന് ശേഷം ആറു പദ്ധതികളിലുമായി 14,391 കോടി രൂപ ലഭിച്ചിരുന്നതായി കമ്പനി വ്യക്തമാക്കിയിരുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

മച്ചൂരിറ്റിസ്, പ്രി പേയ്മെന്‍റ്, കൂപ്പന്‍ പേയ്മെന്‍റ് എന്നിവയിലൂടെ ആയിരുന്നു തുക ലഭിച്ചത്.
ആറു ഡെറ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ നിര്‍ത്തലാക്കുന്നതായി ഏപ്രില്‍ 23നാണ് കമ്പനി വ്യക്തമാക്കിയത്.

Maintained By : Studio3