യുകെയിൽ കുടുങ്ങിപ്പോയവർക്കായി സർവീസ് നടത്തുമെന്ന് എമിറേറ്റ്സ്
1 min read
യുകെയിൽ കുടുങ്ങിപ്പോയ യുഎഇ പൌരന്മാരെയും നിവാസികളെയും രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതിനായി യുകെയിൽ നിന്ന് ദുബായിലേക്ക് വിമാന സർവീസ് ഏർപ്പെടുത്തുമെന്ന് ദുബായിലെ എമിറേറ്റ്സ് എയർലൈൻസ്. ലണ്ടനിലെ ഹീത്രൂ, മാഞ്ചസ്റ്റർ വിമാനത്താവളങ്ങളിൽ നിന്നും ഇന്ന് മുതലാണ് എമിറേറ്റ്സ് സർവീസ് തുടങ്ങുക.
യുകെ നിയമം അനുസരിച്ച് യാത്ര ചെയ്യാൻ അനുമതി ഉള്ളവർക്കും യാത്രയ്ക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചവർക്കും ആയിരിക്കും ഈ സേവനം ലഭ്യമാകുക.
ജനുവരി 29ന് യുകെ യുഎഇയിൽ നിന്നും യുഎഇയിലേക്കുമുള്ള എല്ലാ യാത്രാ വിമാന സർവീസുകളും താത്കാലികമായി റദ്ദ് ചെയ്തിരുന്നു. യുഎഇയിൽ കോവിഡ്-19യുടെ ആഫ്രിക്കൻ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.