ദുബായ് ടാക്‌സികള്‍ 2027ഓടെ സമ്പൂര്‍ണമായും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആയി മാറും
നിലവില്‍ ദുബായിലെ അമ്പത് ശതമാനം ടാക്‌സികളും ഇലക്ട്രികോ ഹൈബ്രിഡോ ആണ്
ദുബായ്: ദുബായിലെ അമ്പത് ശതമാനം ടാക്‌സികളെയും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആക്കി മാറ്റുന്നതില്‍ വിജയിച്ച് ദുബായ് റോഡ്‌സ് അതോറിട്ടി (ആര്‍ടിഎ). 2027ഓടെ എമിറേറ്റിലെ എല്ലാ ടാക്‌സികളെയും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആക്കുമെന്ന് ആര്‍ടിഎയിലെ സ്ട്രാറ്റെജി ആന്‍ഡ് കോര്‍പ്പറേറ്റ് ഗവര്‍ണന്‍സ് വിഭാഗം സിഇഒ നാസര്‍ ബുഷെഹബ് വ്യക്തമാക്കി.
പാര്‍ക്കിംഗ്, റോഡ് ഫീസുകളില്‍ ഇളവ്, വാര്‍ഷിക ലൈസന്‍സിംഗ് ഫീസില്‍ ഇളവ് എന്നിങ്ങനെയുള്ള സബ്‌സിഡികളിലൂടെയാണ് ആര്‍ടിഎ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.
കാര്‍ബണ്‍ ഡയോക്‌സൈഡ് മലിനീകരണം കുറയ്ക്കുന്നതിനായി പാരീസ് ഉടമ്പടി മുന്നോട്ടുവെക്കുന്ന പദ്ധതി പ്രകാരമാണ് യുഎഇയും ദുബായും നീങ്ങുന്നത്.