കോവിഡ്-19 വന്നുപോയ എല്ലാവരിലും ആന്റിബോഡികള്‍ ഉണ്ടാകണമെന്നില്ല ……
1 min readകോവിഡ് ആന്റിബോഡികളുടെ മാത്രം കാര്യമല്ല അതെന്നും മൊത്തത്തിലുള്ള പ്രതിരോധശേഷിയാണ് ഇവിടെ നിര്‍ണായകമാകുന്നതെന്നും വിദഗ്ധര്‍
ഒരിക്കല്‍ കോവിഡ്-19 വന്നവരുടെ ശരീരത്തില്‍ രൂപപ്പെടുന്ന ആന്റിബോഡികള്‍ പിന്നീട് കൊറോണ വൈറസില്‍ നിന്നും അവരെ സംരക്ഷിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാലും രോഗം വന്നുപോയിട്ടും മതിയായ ആന്റിബോഡികള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടാത്ത ചില കേസുകളും ഉണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
വൈറസുകളോടുള്ള ശരീരത്തിന്റെ പ്രതികരണത്തിന്റെ ഫലമായി രൂപപ്പെടുന്ന പ്രോട്ടീനുകളാണ് ആന്റിബോഡി. പിന്നീട് ഇതേ വൈറസിനോട് പോരാടാന്‍ ഈ ആന്റിബോഡികള്‍ ശരീരത്തെ സഹായിക്കുന്നു. എങ്കിലും ഒരോ വ്യക്തിയുടെയും ശരീരം രോഗാണുക്കളോട് വ്യത്യസ്തരതരത്തിലാണ് പ്രതികരിക്കുന്നത്. വൈറസ് രക്തത്തിലേക്ക് കടന്നുകൂടാതിരിക്കാനും ശ്വാസകോശത്തിലേക്ക് വ്യാപിക്കാതിരിക്കാനും സാധ്യതയുണ്ട്. അത്തരം ഘട്ടങ്ങളില്‍ വളരെ കുറച്ച് ആന്റിബോഡികള്‍ മാത്രമേ ഉല്‍പ്പാദിപ്പിക്കപ്പെടുകയുള്ളു
പ്രതിരോധശേഷിയെ പ്രധാനമായും രണ്ട് ഭാഗങ്ങളായി തരംതിരിക്കാം- ടി സെല്ലുകളും ബി സെല്ലുകളും. ടി സെല്ലുകള്‍ക്ക് പ്രത്യേക സൂചികകള്‍ ഒന്നും ഇല്ലെങ്കിലും അവ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നിരവധി രോഗങ്ങളില്‍ നിന്നും വൈറസുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വൈറസുമായി നേരിയ തോതിലുള്ള സമ്പര്‍ക്കം വന്നാല്‍ പോലും ചിലയാളുകള്‍ക്ക് വളരെ പെട്ടന്ന് രോഗം വരാം. എന്നാല്‍ ചിലര്‍ക്ക് രോഗാണുവുമായി നല്ല രീതിയില്‍ സമ്പര്‍ക്കം ഉണ്ടായാല്‍ പോലും രോഗം വന്നെന്നിരിക്കില്ല. രണ്ടുകേസുകളിലും ടി സെല്ലുകള്‍ തീര്‍ക്കുന്ന പ്രതിരോധമാണ് കാരണം. രോഗം വന്നതിന് ശേഷം ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികളാണ് മനുഷ്യ ശരീരത്തിലെ ബി സെല്ലുകള്‍. കോവിഡ് ആന്റിബോഡികളും ബി സെല്ലുകളാണ്. അതിനാല്‍ ടി സെല്ലുകളും ബി സെല്ലുകളും രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമാണ്.
രോഗതീവ്രതയല്ല പകരം രോഗാണു രക്തത്തിലും ശ്വാസകോശത്തിലും എത്രത്തോളം വ്യാപിച്ചുവെന്നതാണ് ആന്റിബോഡികളുടെ അളവിനെ സ്വാധീനിക്കുന്നത്. ആന്റിബോഡികള്‍ രോഗം തീവ്രമാകാതെ തടയുമെങ്കിലും ആന്റിബോഡികള്‍ ഉണ്ടെങ്കില്‍ പിന്നീടൊരിക്കലും രോഗം വരില്ലെന്ന് കരുതാനാകില്ല. മാത്രമല്ല കോവിഡ്-19 കേവലം ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന രോഗമല്ല. അത് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുകയും നിരവധി പ്രത്യാഘാതങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ചില പ്രത്യേക വകഭേദങ്ങള്‍ക്കെതിരെ രൂപപ്പെട്ട ആന്റിബോഡികള്‍ക്ക് അത്തരം പ്രത്യാഘാതങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.